ഇന്ത്യയിലെ ഏറ്റവും മികച്ച മൊബൈല്‍ ഫോണുകള്‍: സര്‍വെ

ആപ്പിള്‍ ഐഫോണ്‍, സാംസങ്ങ്, മൈക്രോമാക്‌സ് എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയത്

ഇന്ത്യയിലെ ഏറ്റവും മികച്ച മൊബൈല്‍ ഫോണുകള്‍: സര്‍വെ

ഇന്ത്യയിലെ ഏറ്റവും മികച്ച ഫോണുകളുടെ പട്ടികയില്‍ ആപ്പിള്‍ ഐഫോണ്‍ ഒന്നാമതെത്തി. ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങ് രണ്ടാമതും ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ് മൂന്നാമതുമെത്തി. ബിസിനസ് ഇന്റലിജന്‍സ് കമ്പനി ടി.ആര്‍.എ റിസേര്‍ച്ചിന്റെ സഹായത്തോടെ മീഡിയ അനലറ്റിക്‌സ് കമ്പനിയായ ബ്ലൂ ബൈറ്റ്‌സ് നടത്തിയ സര്‍വേയിലാണ് ഈ വിവരം.

samsung note 7 എന്നതിനുള്ള ചിത്രംചൈനീസ് കമ്പനിയായ സിയോമി, ഫിന്‍ലാന്റ് കമ്പനിയായ നോക്കിയ എന്നിവ യഥാക്രമം നാല്, അഞ്ച് സഥാനങ്ങളിലെത്തി. ചൈനീസ് ബ്രാന്‍ഡുകളായ ലെനോവ, ഹുവായ് ലെനോവയുടെ ഉടമസ്ഥതയിലുള്ള മോട്ടറോള എന്നിവ യഥാക്രമം ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളിലെത്തി.


micromax എന്നതിനുള്ള ചിത്രംദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍.ജി, ഇന്ത്യയിലെ ഇന്‍ടെക്‌സ് ടെക്‌നോളജീസിന്റെ ഫോണായ ഇന്‍ടെക്‌സ് എന്നിവ ഒമ്പത്, പത്ത് സ്ഥാനങ്ങളിലെത്തി.  12 രാജ്യങ്ങളില്‍ നിന്നുള്ള 72 ഫോണുകള്‍ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്.

Read More >>