ആന്ധ്രാപ്രദേശില്‍ ട്രയിന്‍ പാളംതെറ്റി 23 പേര്‍ കൊല്ലപ്പെട്ടു

അപകടത്തില്‍പ്പെട്ട കോച്ചുകളില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. പരുക്കേറ്റവരെ പ്രഭാതിപുരത്തേയും റായഗഡയിലേയും ആശുപത്രികളിലേക്കു മാറ്റിയിരിക്കുകയാണ്. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം അപടകസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ആന്ധ്രാപ്രദേശില്‍ ട്രയിന്‍  പാളംതെറ്റി 23 പേര്‍ കൊല്ലപ്പെട്ടു

ആന്ധ്രാപ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി 23 യാത്രികര്‍ മരിച്ചു. വിസിനഗരം ജില്ലയില്‍ കനേരു സ്റ്റേഷന് സമീപം 18448 നമ്പര്‍ ജഗ്ദല്‍പൂര്‍-ഭുവനേശ്വര്‍ ഹിരാഖണ്ഡ് എക്സ്പ്രസാണ് പാളം തെറ്റിയത്. അപകടത്തില്‍ നൂറിലധികം യാത്രക്കാര്‍ക്കു പരിക്കേറ്റു. ഇവരില്‍ നാലു പേരുടെ നില നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ശനിയാഴ്ച്ച രാത്രി 11നാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട കോച്ചുകളില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. പരുക്കേറ്റവരെ പ്രഭാതിപുരത്തേയും റായഗഡയിലേയും ആശുപത്രികളിലേക്കു മാറ്റിയിരിക്കുകയാണ്. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം അപടകസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.


ട്രെയിനില്‍ ആകെ 22 കോച്ചുകള്‍ ഉണ്ടായിരുന്നു. എഞ്ചിനും ഏഴ് കോച്ചുകളുമാണു പാളം തെറ്റിയത്. രണ്ട് ജനറല്‍ കോച്ചുകള്‍, രണ്ട് സ്ലീപ്പര്‍ കോച്ചുകള്‍, ഒരു എസി ത്രി ടയര്‍ കോച്ച്, ഒരു എസി ടു ടയര്‍ കോച്ച്, ലഗേജ് വാന്‍ എന്നിവയാണ് പാളം തെറ്റിയതെന്ന് ഈസ്റ്റ് കോസ്റ്റ് ചീഫ് പിആര്‍ഒ ജെപി മിശ്ര അറിയിച്ചു. വിജയനഗരത്തതിലേയും രായഗഡിലേയും ജില്ലാ അധികൃതരാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതെന്നും മിശ്ര വ്യക്തമാക്കി.

ഒഡീഷയിലെ രായഗഡില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെ വച്ചാണ് ട്രയിന്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദ് ചെയ്തി്ടുണ്ട്. ട്രയിനിലെ മറ്റു യാത്രികരെ ബ്രമാപൂരിലും പാലസയിലും വിസിനഗരത്തിലും സൗജന്യമായി ബസ്സില്‍ എത്തിക്കുമെന്ന് റെയില്‍വേ മന്ത്രാലയം ട്വീറ്റില്‍ അറിയിച്ചു.

സ്ഥിതിഗതികള്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു നേരിട്ട് നിരീരീക്ഷിക്കുന്നുണ്ടെന്നും മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരോട് അടിയന്തരമായി സംഭവ സ്ഥലത്ത് എത്തി കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Read More >>