സംസ്ഥാന സ്‌കൂൾ കലോത്സവം: ചാമ്പ്യനെ നിർണയിക്കുന്നത് ഹയർ അപ്പീലുകൾ; ആരോപണവുമായി പാലക്കാട്

കഴിഞ്ഞ ദിവസങ്ങളിലായി നൽകിയ ഹയർ അപ്പീലുകൾ വഴി ഉയർന്ന ഗ്രേഡ് നേടി കോഴിക്കോട് പോയിന്റ് നില ഉയർത്തുകയാണെന്നാണ് പാലക്കാട് ടീം ആരോപണം ഉന്നയിക്കുന്നത്. ഇതേസമയം പാലക്കാട് നൽകിയ അപ്പീലുകളിൽ രണ്ടെണ്ണത്തിൽ മാത്രമേ അനുകൂല തീരുമാനം വന്നിട്ടുള്ളൂ

സംസ്ഥാന സ്‌കൂൾ കലോത്സവം: ചാമ്പ്യനെ നിർണയിക്കുന്നത് ഹയർ അപ്പീലുകൾ; ആരോപണവുമായി പാലക്കാട്

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ചാമ്പ്യന്മാരെ നിർണയിക്കുന്നത് ഹയർ അപ്പീലുകളാണെന്ന ആരോപണവുമായി പാലക്കാട് ടീം. മുൻവർഷങ്ങളിലും കോഴിക്കോടിന് തുണയായത് ഹയർ അപ്പീലുകളാണെന്നു പാലക്കാട് ടീം കൺവീനർ പ്രസാദ് നാരദാ ന്യൂസിനോട് പറഞ്ഞു.

[caption id="attachment_75757" align="aligncenter" width="590"] ഹയർ അപ്പീൽ നൽകാനെത്തുന്നവരുടെ തിരക്ക്[/caption]

തുടർച്ചയായി പതിനൊന്നാം തവണയാണ് കോഴിക്കോട് സ്വർണക്കപ്പ് തേടി ഇറങ്ങുന്നത്. ഒരു ദശാബ്ദക്കാലമായി പാലക്കാട് കോഴിക്കോടിന് വെല്ലു വിളിയുയർത്തി പാലക്കാട് ഒപ്പത്തിനൊപ്പം ഉണ്ടായിരുന്നു.


കഴിഞ്ഞ ദിവസങ്ങളിലായി നൽകിയ ഹയർ അപ്പീലുകൾ വഴി ഉയർന്ന ഗ്രേഡ് നേടി കോഴിക്കോട് പോയിന്റ് നില ഉയർത്തുകയാണെന്നാണ് പാലക്കാട് ടീം ആരോപണം ഉന്നയിക്കുന്നത്. ഇതേസമയം പാലക്കാട് നൽകിയ അപ്പീലുകളിൽ രണ്ടെണ്ണത്തിൽ മാത്രമേ അനുകൂല തീരുമാനം വന്നിട്ടുള്ളൂ. ഇന്ന് നടന്ന ഇനങ്ങളിലും നിരവധി ഹയർ അപ്പീലുകൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതിലെ തീരുമാനങ്ങളാണ് ചാമ്പ്യനെ നിർണയിക്കുക.

ഇന്ന് നടന്ന മത്സരങ്ങളിൽ പാലക്കാടിന് ബി ഗ്രേഡ് മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നതും പാലക്കാടിന് ക്ഷീണമാവും. സംസ്ഥാന കായികമേളയിലും ശാസ്ത്രമേളയിലും ചമ്പ്യാന്മാരായ പാലക്കാട് ഈ വർഷത്തെ മൂന്നാമത്തെ ചമ്പ്യാൻഷിപ്പാണ് കലോത്സവത്തിൽ പ്രതീക്ഷിക്കുന്നത്.