സ്വാശ്രയ കോളേജ് സമരങ്ങളിലെ സര്‍ക്കാര്‍ നടപടികളില്‍ കോടതിക്ക്‌ അതൃപ്തി; കൊടിയുടെ നിറം നോക്കിയാണോ നടപടിയെന്ന് ഹൈക്കോടതി

അക്രമം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുത്തതായി ആഭ്യന്തര സെക്രട്ടറി ഹൈക്കോടതിക്ക്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. എന്നാല്‍ എത്ര പേരെ അറസ്റ്റ് ചെയ്‌തെന്നായിരുന്നു കോടതിയുടെ ചോദ്യം. പൊതുമുതല്‍ നശിപ്പിച്ചതിന് ആരാണ് ഉത്തരവാദിയെന്നും നഷ്ടപരിഹാരം ആരില്‍നിന്ന് ഈടാക്കുമെന്നും കോടതി ചോദിച്ചു.

സ്വാശ്രയ കോളേജ് സമരങ്ങളിലെ സര്‍ക്കാര്‍ നടപടികളില്‍ കോടതിക്ക്‌ അതൃപ്തി; കൊടിയുടെ നിറം നോക്കിയാണോ നടപടിയെന്ന് ഹൈക്കോടതി

സ്വാശ്രയ കോളേജുകളില്‍ ഫീസ് വര്‍ധിപ്പിച്ചതിനെതിരെ നടന്ന സമരങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ചതിനെതിരെ സംസ്താന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ ഹൈക്കോടതിക്ക്‌ അതൃപ്തി. കൊടിയുടെ നിറം നോക്കിയാണോ സര്‍ക്കാര്‍ നടപടിയെടുക്കുന്നതെന്ന് കോടതി ചോദിച്ചു. സുരക്ഷ ആവശ്യപ്പെട്ട് സ്വാശ്രയ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

അക്രമം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുത്തതായി ആഭ്യന്തര സെക്രട്ടറി ഹൈക്കോടതിക്ക്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. എന്നാല്‍ എത്ര പേരെ അറസ്റ്റ് ചെയ്‌തെന്നായിരുന്നു കോടതിയുടെ ചോദ്യം. പൊതുമുതല്‍ നശിപ്പിച്ചതിന് ആരാണ് ഉത്തരവാദിയെന്നും നഷ്ടപരിഹാരം ആരില്‍നിന്ന് ഈടാക്കുമെന്നും കോടതി ചോദിച്ചു.

എന്നാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമായി ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ സമരത്തിനിടെ സ്വാശ്രയ കോളേജുകള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. കൊച്ചിയില്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ ഓഫീസും വിദ്യാര്‍ത്ഥി സംഘടനകള്‍ അടിച്ചു തകര്‍ത്തിരുന്നു.

Read More >>