ഓടി നോക്കിയാലോ?

ഓട്ടം ശീലമാക്കിയവര്‍ക്ക് താരതമ്യേന വാര്‍ധക്യസഹജമായ അസ്വസ്ഥതകള്‍ വൈകിയാണ് പ്രകടമാകുക. കാഴ്ച,കേള്‍വി, ഓര്‍മ്മശക്തി, ചുറുചുറുക്ക് എന്നിവയെല്ലാം ഏറെക്കാലം ഇവര്‍ക്കൊപ്പം ഉണ്ടാകുമെന്ന് ചുരുക്കം.

ഓടി നോക്കിയാലോ?

ദീര്‍ഘദൂരം ഓടുന്നത് കാലില്‍ നീരുണ്ടാകാനും പേശിവലിവിനും കാരണമാകും എന്നാണോ നിങ്ങളുടെ വിശ്വാസം? എന്നാല്‍ സന്ധികളുടെ ആരോഗ്യത്തിനു ഏറ്റവും മികച്ച വ്യായാമമാണിത് എന്നു പഠനങ്ങള്‍ തെളിയിക്കുന്നു.

18 മുതല്‍ 35 വയസ്സുവരെയുള്ള സ്ത്രീകളിലും പുരുഷന്മാരിലും നടത്തിയ പഠനങ്ങളിലാണ് ദീര്‍ഘദൂരം ഓടുന്നത് നല്ലതാണ് എന്ന് കണ്ടെത്തിയിരിക്കുന്നത്. ഓടുന്നതിന് അര മണിക്കൂര്‍ മുന്‍പും അരമണിക്കൂര്‍ ശേഷവുമുള്ള ആരോഗ്യസ്ഥിതിയാണ് പഠനവിധേയമാക്കിയത്.


നീര്‍ക്കെട്ട് ഉണ്ടായില്ലെന്ന് മാത്രമല്ല, പതിവായ വ്യായാമം മാംസപേശികളുടെ സുദീര്‍ഘമായ ആരോഗ്യത്തിനും കാരണമായി എന്ന് കണ്ടെത്തി. നീര്‍ക്കെട്ടു ഉണ്ടാകാതിരിക്കാനുള്ള ഹോര്‍മോണുകളും ഈ സമയത്ത് ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നു.

കീമോതെറാപ്പിയ്ക്കു വിധേയമാകുന്നവര്‍ പോലും ഡോക്ടറിന്റെ നിര്‍ദ്ദേശപ്രകാരം വ്യായാമമായി ഓടുന്നത് നല്ലതാണ് എന്ന് തെളിഞ്ഞിട്ടുണ്ട്.

ലൈംഗീകജീവിതത്തിന്‍റെ സംതൃപ്തി, ഹൃദയത്തിന്‍റെ ആരോഗ്യം,എന്നിവയ്ക്ക് പുറമേ ശരീരത്തിന്‍റെ ദുര്‍മേദസ്സ് കുറയ്ക്കുന്നതിനും ഓട്ടം സഹായിക്കുന്നു. ശാരീരികമായി ആത്മവിശ്വാസം നേടുന്നത് മാനസികാരോഗ്യത്തിനും നല്ലതാണ്.

ഓട്ടം ശീലമാക്കിയവര്‍ക്ക് താരതമ്യേന വാര്‍ധക്യസഹജമായ അസ്വസ്ഥതകള്‍ വൈകിയാണ് പ്രകടമാകുക. കാഴ്ച,കേള്‍വി, ഓര്‍മ്മശക്തി, ചുറുചുറുക്ക് എന്നിവയെല്ലാം ഏറെക്കാലം ഇവര്‍ക്കൊപ്പം ഉണ്ടാകുമെന്ന് ചുരുക്കം.

Story by