ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കുന്നത് സംബന്ധിച്ച വിവാദം മുറുകുന്നു

ഹജ്ജ് സബ്സിഡിയ്ക്കു നല്‍കുന്ന തുക ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവന്നു ആറു വര്‍ഷത്തിനപ്പുറം 2022ല്‍ പൂര്‍ണ്ണമായും ഇത് നിര്‍ത്തലാക്കുന്നതിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ഇതിനായി ആറംഗ സമിതിയെയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.തുടര്‍ന്നാണ് ഇപ്പോള്‍ ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുന്നത്.

ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കുന്നത് സംബന്ധിച്ച വിവാദം മുറുകുന്നു

ഹജ്ജ് സബ്‌സിഡി പിന്‍വലിക്കണമെന്ന നിലപാടിനോട് വ്യക്തിപരമായി തനിക്ക് യോജിപ്പാണെന്ന് സംസ്ഥാന ന്യൂനപക്ഷക്ഷേമമന്ത്രി ഡോ. കെ.ടി. ജലീല്‍. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.

ഹജ്ജ് സബ്സിഡിയ്ക്കു നല്‍കുന്ന തുക ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവന്നു ആറു വര്‍ഷത്തിനപ്പുറം 2022ല്‍ പൂര്‍ണ്ണമായും ഇത് നിര്‍ത്തലാക്കുന്നതിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ഇതിനായി ആറംഗ സമിതിയെയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.തുടര്‍ന്നാണ് ഇപ്പോള്‍ ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുന്നത്.

സബ്സിഡി നല്‍കുന്നതിന് പകരമായി കുറഞ്ഞ യാത്രാചെലവുകള്‍ ക്രമീകരിച്ചു നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കണം എന്ന് 2012ലെ ഒരു ഉത്തരവില്‍ സുപ്രീംകോടതി നിര്‍ദ്ദേശിക്കുന്നുണ്ട്.

"കുറഞ്ഞ നിരക്കിലുള്ള വിമാനം ക്രമീകരിച്ചു നല്‍കുന്നതാണ് ഹജ്ജ് സബ്സിഡി നല്‍കുന്നതിലും ഉചിതം." മന്ത്രി ജലീല്‍ പറഞ്ഞു.

തീര്‍ഥാടനത്തിന് നല്‍കുന്ന സബ്സിഡിയില്‍ ഒരാളുടെ പോലും ഇഷ്ടക്കേട്‌ ഉണ്ടാകാന്‍ പാടില്ല എന്നുള്ളത് കൊണ്ടാണ് ഹജ്ജ് സബ്സിഡി പിന്‍വലിക്കുന്നതില്‍ തെറ്റില്ല എന്ന തന്‍റെ സ്വകാര്യമായ അഭിപ്രായം തുറന്നു പറയുന്നത്. ഇതുവരെ ഹജ്ജ് സബ്‌സിഡിയെക്കുറിച്ച് ഇത്തരത്തിലൊരു ചര്‍ച്ച ഉയര്‍ന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പൊതുപണമുപയോഗിച്ച് സബ്‌സിഡി നല്‍കരുതെന്ന് അഭിപ്രായം ഉയരുമ്പോള്‍ അതിനെ കുറിച്ച് ഗൌരവമായി ചിന്തിക്കണം.

ഹജ്ജ് സബ്‌സിഡി ഏകപക്ഷീയമായി ഒരു ചര്‍ച്ചയും ഇല്ലാതെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നതിനോട് മുസ്ലിംലീഗ് യോജിക്കുന്നില്ലെന്ന് മുസ്ലീംലീഗ് നേതാക്കളായ എംകെ മുനീര്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരും പ്രതികരിച്ചിരുന്നു.

ഹജ്ജ് കര്‍മ്മം പണവും ആരോഗ്യവും ഉള്ളവര്‍ ചെയ്താല്‍ മതിയെന്ന് മുന്‍ എംഎല്‍എയായ കെഎന്‍എ ഖാദറും പ്രതികരിച്ചിരുന്നു. മുസ്ലിം മതവിശ്വാസപ്രകാരം ഹജ്ജ് നിര്‍ബന്ധമായും ചെയ്യേണ്ട ഒരു കര്‍മ്മമല്ല. പണവും ആരോഗ്യവുമുണ്ടെങ്കില്‍ ചെയ്താല്‍ മതി. സര്‍ക്കാരിന്റെയോ മററുള്ളവരുടെയോ ആനുകൂല്യം വാങ്ങി ചെയ്യേണ്ട കാര്യമില്ല. പല രാജ്യങ്ങലിലും ഹജ്ജിന് സബ്സിഡി നല്‍കുന്നില്ല എന്നും ഖാദര്‍ പറയുന്നു.

Read More >>