ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കി തുക മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുക എന്ന് ഉവൈസി

സബ്‌സിഡിയുടെ പ്രയോജനം ഏതായാലും ഹാജിമാര്‍ക്ക് ലഭിക്കുന്നില്ല. സബ്‌സിഡി പണം എയര്‍ഇന്ത്യയ്‌ക്കോ അലെങ്കില്‍ ഏതെങ്കിലും വിദേശ വിമാനക്കമ്പനികള്‍ക്കോ ആയിരിക്കും ലഭിക്കുക.

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കി തുക മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുക എന്ന് ഉവൈസി

ഹജ്ജിനു പോകാന്‍ സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി ഉപേക്ഷിക്കാന്‍ എഐഎംഐഎം പ്രസിഡന്റ് അസദ്ദദ്ദീന്‍ ഉവൈസി. ഹജ്ജ് സബ്‌സിഡിക്കായി ഉപയോഗിക്കുന്ന തുക പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിന് നീക്കിവക്കണമെന്നും ഉവൈസി പറയുന്നു.

ഹജ്ജ് സബ്‌സിഡിക്കായി നീക്കിവക്കുന്ന 450 കോടി രൂപ രാജ്യം മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ഉപയോഗിക്കണമെന്നും അത് രാജ്യത്തിനും ഒപ്പം മുസ്‌ലിം ജനവിഭാഗത്തിനും കരുത്തേകാന്‍ സഹായിക്കും എന്ന് ഉവൈസി പറഞ്ഞു

ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹജ്ജ് സംബന്ധമായ ചില പരാമര്‍ശങ്ങള്‍ ഉവൈസി നടത്തിയത്.

മുസ്‌ലിങ്ങള്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ഒന്നാണ് ഹജ്ജ്. അതിന്റെ സാമ്പത്തിക ചെലവുകള്‍ സ്വയം വഹിക്കുവാന്‍ പ്രാപ്തിയുള്ളവര്‍ സബ്സിഡി ഒഴിവാക്കണം. അങ്ങനെ ചെയ്യാത്ത പക്ഷം സബ്സിഡി നിര്‍ത്തലാക്കുന്നതായിരിക്കും നല്ലത്.

സബ്‌സിഡിയുടെ പ്രയോജനം ഏതായാലും ഹാജിമാര്‍ക്ക് ലഭിക്കുന്നില്ല. സബ്‌സിഡി പണം എയര്‍ഇന്ത്യയ്‌ക്കോ അലെങ്കില്‍ ഏതെങ്കിലും വിദേശ വിമാനക്കമ്പനികള്‍ക്കോ ആയിരിക്കും ലഭിക്കുക.

തനിക്ക് ഹജ്ജിന് പോകാന്‍ സര്‍ക്കാര്‍ സബ്‌സിഡി ആവശ്യമില്ലെന്നും ഉവൈസി പറഞ്ഞു. എന്തിനാണ് എന്റെ പേരില്‍ ഏതെങ്കിലും വിമാനക്കമ്പനിക്ക് സബ്‌സിഡി നല്‍കുന്നത് ?

.

Read More >>