അഞ്ചു വര്‍ഷം മുമ്പു വെട്ടിക്കുറച്ച ഹജ്ജ് ക്വോട്ട സൗദി പുനഃസ്ഥാപിച്ചു

ഹജ്ജ് തീര്‍ത്ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തി ഓരോ രാജ്യത്തു നിന്നും എത്തുന്നവരുടെ എണ്ണത്തില്‍ 20% നിയന്ത്രണമായിരുന്നു അഞ്ചു വര്ഷം മുന്‍പ് സൗദി അറേബ്യ നടപ്പിലാക്കിയത്‌.

അഞ്ചു വര്‍ഷം മുമ്പു വെട്ടിക്കുറച്ച ഹജ്ജ് ക്വോട്ട സൗദി പുനഃസ്ഥാപിച്ചു

അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വെട്ടിക്കുറച്ച ഹജ്ജ് ക്വോട്ട പുനഃസ്ഥാപിക്കാന്‍ സൗദി അറേബ്യ തീരുമാനമെടുത്തു. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഹജ്ജ് കമ്മിറ്റി തലവനുമായ മുഹമ്മദ് ബിന്‍ നായിഫ് ഇത്തരത്തില്‍ മുന്നോട്ടു വച്ച ശുപാര്‍ശയാണ് അംഗീകരിക്കപ്പെട്ടത്.

ഹജ്ജ് തീര്‍ത്ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തി ഓരോ രാജ്യത്തു നിന്നും എത്തുന്നവരുടെ എണ്ണത്തില്‍ 20% നിയന്ത്രണമായിരുന്നു അഞ്ചു വർഷം മുന്‍പ് സൗദി അറേബ്യ നടപ്പിലാക്കിയത്‌. രാജ്യത്തിനുള്ളില്‍ നിന്നും 50% തീര്‍ത്ഥാടകരുടെ എണ്ണത്തിലും സൗദി കുറവു വരുത്തിയിരുന്നു.


അധികമായി പ്രതീക്ഷിക്കുന്ന തീര്‍ത്ഥാടകരെ സ്വീകരിക്കാനുള്ള ക്രമീകരണങ്ങള്‍ ഇപ്പോള്‍ ഒരുക്കിയിട്ടുണ്ട് എന്ന് ഹജ്ജ് ഉംറ വകുപ്പു മന്ത്രി മുഹമ്മദ് സാലേഹ് ബന്‍തന്‍ അറിയിച്ചു. രാജ്യത്തെ എല്ലാ സംവിധാനങ്ങളും തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ സജ്ജമായി കഴിഞ്ഞു.

സൗദി അറേബ്യയുടെ ഈ തീരുമാനം പൊതുവേ സ്വാഗതം ചെയ്യപ്പെട്ടു. ഉചിതമായ തീരുമാനം എന്നാണ് സൗദിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ മുഹമ്മദ്‌ നൂര്‍ റഹ്മാന്‍ ഷെയ്ക്ക് ഇതിനെ വിശേഷിപ്പിച്ചത്‌.

ഹജ്ജ് മൊബൈല്‍ ആപ്പും ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകരുടെ വര്‍ധനവിനു കാരണമാകും എന്നും അദ്ദേഹം പറഞ്ഞു. ജിദ്ദാ ഹജ്ജ് മിഷനാണു മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തിട്ടുള്ളത്.

Story by
Read More >>