സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ക്ഷാമബത്തയില്‍ വര്‍ധന

വര്‍ധിപ്പിച്ച ക്ഷാമബത്ത ജനുവരിയിലെ ശമ്പളത്തോടൊപ്പം നല്‍കാനും കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കാനുമാണ് തീരുമാനം. പെന്‍ഷന്‍കാരുടെ ക്ഷാമബത്താ കുടിശ്ശിക പണമായി തന്നെ നല്‍കുമെന്ന് ധനവകുപ്പ് അറിയിച്ചു.

സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ക്ഷാമബത്തയില്‍ വര്‍ധന

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ക്ഷാമബത്തയില്‍ വര്‍ധന. മൂന്നു ശതമാനമാണ് വര്‍ധനവ്. ഇതോടെ ക്ഷാമബത്ത 12 ശതമാനമായി ഉയരും. ഇതുസംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി.

വര്‍ധനവില്‍ 2016 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യമുണ്ടായിരിക്കും. വര്‍ധിപ്പിച്ച ക്ഷാമബത്ത ജനുവരിയിലെ ശമ്പളത്തോടൊപ്പം നല്‍കാനും കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കാനുമാണ് തീരുമാനം. പെന്‍ഷന്‍കാരുടെ ക്ഷാമബത്താ കുടിശ്ശിക പണമായി തന്നെ നല്‍കുമെന്ന് ധനവകുപ്പ് അറിയിച്ചു.

പുതിയ തീരുമാനത്തിലൂടെ പ്രതിമാസം 86.07 കോടിയെന്ന നിലയ്ക്ക് പ്രതിവര്‍ഷം 1032.84 കോടിയുടെ അധികബാധ്യതയാണ് സര്‍ക്കാരിനുണ്ടാവുക.

Read More >>