ലോ അക്കാദമിയുടെ വിവാദ ഭൂമിയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു; അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂ സെക്രട്ടറിക്കു നിര്‍ദേശം

ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ വിഎസ് അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരാണ് അന്വേഷണം പ്രഖ്യാപിച്ചത്. ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂസെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്‍കി.

ലോ അക്കാദമിയുടെ വിവാദ ഭൂമിയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു; അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂ സെക്രട്ടറിക്കു നിര്‍ദേശം

തിരുവനന്തപുരം ലോ അക്കാദമിയുടെ വിവാദ ഭൂമിയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

റവന്യൂമന്ത്രി ഇ ചന്ദ്രശേഖരാണ് അന്വേഷണം പ്രഖ്യാപിച്ചത്. ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂസെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്‍കി.

ലോ അക്കാദമി ഭൂമി സര്‍ക്കാര്‍ ഭൂമിയാണോയെന്നും ഇതു മറ്റാവശ്യങ്ങള്‍ക്കു ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. ലോ അക്കാദമി ഭൂമി സംബന്ധിച്ച് തനിക്ക് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നു മന്ത്രി പറഞ്ഞതിനു തൊട്ടുപിന്നാലെയായിരുന്നു വിഎസ് കത്ത് നല്‍കിയത്. വിദ്യാഭ്യാസ ആവശ്യത്തിനാണ് ലോ അക്കാദമിക്കു സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കിയതെന്നും എന്നാല്‍ ഇപ്പോള്‍ ഇത് മറ്റാവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നുണ്ടോ എന്നു അന്വേഷിക്കണമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.


ലോ അക്കാദമിക്കായി പതിച്ചുനല്‍കിയ 11.49 ഏക്കര്‍ ഭൂമിയിലാണ് ഡയറക്ടര്‍ നാരായണന്‍ നായരും സഹോദരനും സിപിഐഎം സംസ്ഥാനസമിതിയംഗവും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ കോലിയക്കോട് കൃഷ്ണന്‍ നായരും വീടുവച്ചു താമസിക്കുന്നത്. മാത്രമല്ല, ലക്ഷ്മി നായരുടെ സ്വന്തം ഹോട്ടലും ഈ സ്ഥാലത്താണു പ്രവര്‍ത്തിക്കുന്നത്.

ലോ അക്കാദമി ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന പല കെട്ടിടങ്ങള്‍ക്കും കെട്ടിടനമ്പര്‍ പോലുമില്ലെന്നതാണ് മറ്റൊരു സത്യം. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ ഈ കെട്ടിടങ്ങളുടെ നമ്പരിനായി ഇന്നലെ നടന്ന റവന്യൂ ജില്ലാ അദാലത്തില്‍ നാരായണന്‍ നായര്‍ ഹാജരായിരുന്നു. ഇത്തരത്തില്‍ പലവിധ ക്രമക്കേടുകളുടെ കൂടാരമാണ് ലോ അക്കാദമി ഭൂമിയെന്ന വാര്‍ത്തകള്‍ ഇതിനുമുമ്പും നാരദാ ന്യൂസ് അടക്കം നല്‍കിയിരുന്നു. എന്നാല്‍ ഭൂമി സംബന്ധിച്ച അന്വേഷണം നടത്താന്‍ റവന്യൂ വകുപ്പോ മറ്റ് അധികാരികളോ തയ്യാറാവാതിരുന്നതോടെയാണ് വിഎസ് ഇടപെട്ടത്.

ഇതുകൂടാതെ, ലോ അക്കാദമിക്ക് വിദ്യാഭ്യാസ ആവശ്യത്തിനായി നല്‍കിയ സെക്രട്ടറിയേറ്റിനുസമീപത്തെ ഭൂമിയില്‍ സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി ചേര്‍ന്ന് ഫ്‌ളാറ്റ് നിര്‍മിച്ചിരിക്കുന്നതിനെക്കുറിച്ചും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യം ശരിയാണോയെന്നും വിഎസ് കത്തില്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം അറിയാവുന്ന മാറിമാറി വന്ന സര്‍ക്കാരുകളൊന്നും വിരലനക്കാന്‍ പോലും തയ്യാറായിട്ടില്ല.

Read More >>