കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ സര്‍ക്കാര്‍ ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസിലൂടെ പ്രതിദിനം കീശയിലാക്കുന്നത് പതിനായിരങ്ങള്‍

പ്രസവ ചികിത്സയ്‌ക്കായി കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഡോ. അബ്ദുല്‍ റഷീദ്‌ താമരശ്ശേരിയിലെ വീട്‌ കേന്ദ്രീകരിച്ചാണ്‌ സ്വകാര്യ പ്രാക്ടീസ്‌ തുടരുന്നത്‌. താലൂക്ക്‌ ആശുപത്രിയിലെത്തുന്ന നിര്‍ധന രോഗികളെ വരെ വീട്ടിലേക്ക്‌ ക്ഷണിച്ച്‌ ആയിരവും രണ്ടായിരവുമായി കൈക്കൂലി വാങ്ങിയാണ്‌ ചികിത്സ നടത്തുന്നത്‌. പ്രസവ ചികിത്സാര്‍ഥം രോഗിയുടെ ബന്ധുവില്‍ നിന്ന്‌ 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ്‌ അബ്ദുല്‍ റഷീദിനെ ഇന്ന്‌ രാവിലെ വിജിലന്‍സ്‌ പിടികൂടുന്നത്‌.

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ സര്‍ക്കാര്‍ ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസിലൂടെ പ്രതിദിനം കീശയിലാക്കുന്നത് പതിനായിരങ്ങള്‍

കോഴിക്കോട്‌ ജില്ലയിലെ താമരശ്ശേരി താലൂക്ക്‌ ആശുപത്രിയിലെ ഗൈനക്കോളജിസ്‌റ്റ്‌ ഡോ. കെ പി അബ്ദുല്‍ റഷീദ്‌ സ്വകാര്യ പ്രാക്ടീസിലൂടെ മാത്രം നേടുന്നത്‌ 20,000നും 30,000ത്തിനുടയിലുള്ള വരുമാനം. പ്രസവ ചികിത്സയ്‌ക്കായി കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഡോ. അബ്ദുല്‍ റഷീദ്‌ താമരശ്ശേരിയിലെ വീട്‌ കേന്ദ്രീകരിച്ചാണ്‌ സ്വകാര്യ പ്രാക്ടീസ്‌ തുടരുന്നത്‌.

താലൂക്ക്‌ ആശുപത്രിയിലെത്തുന്ന നിര്‍ധന രോഗികളെ വരെ വീട്ടിലേക്ക്‌ ക്ഷണിച്ച്‌ ആയിരവും രണ്ടായിരവുമായി കൈക്കൂലി വാങ്ങിയാണ്‌ പ്രസവ ചികിത്സ നടത്തുന്നത്‌. പ്രസവ ചികിത്സാര്‍ഥം രോഗിയുടെ ബന്ധുവില്‍ നിന്ന്‌ 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ്‌ അബ്ദുല്‍ റഷീദിനെ ഇന്ന്‌ രാവിലെ വിജിലന്‍സ്‌ പിടികൂടുന്നത്‌.


മലയോര മേഖലയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രധാന ആശ്രയകേന്ദ്രമാണ്‌ താമരശ്ശേരിയിലെ ഈ സര്‍ക്കാര്‍ ആതുരായലം. അബ്ദുല്‍ റഷീദിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ചില രാഷ്ട്രീയസംഘടനകള്‍ ആശുപത്രിയില്‍ സമരം നടത്തിയെങ്കിലും മുസ്ലിംലീഗിലും ജമാഅത്തെ ഇസ്ലാമിയിലും കാര്യമായ സ്വാധീനമുള്ള അബ്ദുല്‍ റഷീദിനെതിരെ നടപടികളൊന്നുമുണ്ടായില്ല. മുമ്പൊരിക്കല്‍ ഇയാളെ സ്ഥലം മാറ്റിയെങ്കിലും ലീഗിലെ ചില ഉന്നതര്‍ ഇടപെട്ട്‌ താമരശ്ശേരിക്ക്‌ തന്നെ തിരികെ കൊണ്ടുവരികയായിരുന്നു.

ഡോ.അബ്ദുല്‍ റഷീദിന്റെ വീട്ടില്‍ സ്‌കാനിങ്‌ സംവിധാനം ഉള്‍പ്പെടെ സജ്ജീകരിച്ച്‌ സമാന്തര ആശുപത്രിയായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. താലൂക്ക്‌ ആശുപത്രിയിലെത്തുന്നവരെ വീട്ടിലേക്ക്‌ റഫര്‍ ചെയ്‌താണ്‌ പലപ്പോഴും പരിശോധനയും ചികിത്സയും നടത്താറ്‌. ഇയാള്‍ ആശുപത്രിയിലെത്തുന്നത്‌ തന്നെ രോഗികളെ ചാക്കിട്ട്‌ പിടിച്ച്‌ വീട്ടിലേക്ക്‌ പരിശോധനയ്‌ക്കായി മാറ്റാനാണെന്ന്‌ പ്രദേശവാസികള്‍ പറയുന്നു.

ഡോക്ടറുടെ പകല്‍കൊള്ളയില്‍ സഹികെട്ടപ്പോള്‍ പ്രദേശവാസികള്‍ പലതവണ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക്‌ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ്‌ വിജിലന്‍സിന്റെ സഹായത്തോടെ ഇയാളെ കുടുക്കിയത്‌. സ്ഥലത്തെ രാഷ്ട്രീയ-സാമൂഹ്യപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍  ഉള്‍പ്പെടെയുള്ളവരുമായി ഊഷ്‌മളമായ ബന്ധമാണ്‌ ഡോക്ടര്‍ക്കുള്ളത്‌.

രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഇതര സംഘടനകള്‍ക്കും ചോദിക്കുന്ന സംഭാവന നല്‍കുന്ന ഡോക്ടറെ പിണക്കാന്‍ ഇവരാരും തയ്യാറാവുകയുമില്ല. സമീപവാസികളുമായൊക്കെ നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന ഡോക്ടര്‍ കൈക്കൂലിയുടെ കാര്യത്തില്‍ മാത്രം യാതൊരു വിട്ടുവീഴ്‌ച്ചയുമില്ല. താമരശ്ശേരി ലയണ്‍സ്‌ ക്ലബിന്റെ ഭാരവാഹിയായ ഇയാള്‍ ഐഎംഎ ബ്രാഞ്ചിന്റെ മുന്‍ പ്രസിഡന്റുമായിരുന്നു.

Read More >>