ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു; വിദ്യാര്‍ത്ഥികളുമായി നാളെ വിദ്യാഭ്യാസമന്ത്രി ചര്‍ച്ച നടത്തും

നാളെ വൈകീട്ട് നാലിനു വിദ്യാഭ്യാസ മന്ത്രി ലോ അക്കാദമിയിലെത്തി വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തും. അതിനു ശേഷം പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ അടക്കമുള്ള മാനേജ്‌മെന്റ് പ്രതിനിധികളുമായും ചര്‍ച്ച നടത്തും.

ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു; വിദ്യാര്‍ത്ഥികളുമായി നാളെ വിദ്യാഭ്യാസമന്ത്രി ചര്‍ച്ച നടത്തും

പ്രിന്‍സിപ്പലിന്റെ പീഡനത്തിലും പ്രതികാര നടപടിയിലും പ്രതിഷേധിച്ച് രണ്ടാഴ്ചയായി തുടരുന്ന തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. നാളെ വൈകീട്ട് നാലിനു വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ലോ അക്കാദമിയിലെത്തി വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തും. അതിനു ശേഷം പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ അടക്കമുള്ള മാനേജ്‌മെന്റ് പ്രതിനിധികളുമായും ചര്‍ച്ച നടത്തും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഉച്ചയ്ക്കു ശേഷം സമരപ്പന്തല്‍ സന്ദര്‍ശിച്ചിരുന്നു. സമരത്തില്‍ സര്‍ക്കാര്‍ എത്രയും വേഗം ഇടപെടണമെന്നും ഇക്കാര്യം വിദ്യാഭ്യാസമന്ത്രിയോട് ആവശ്യപ്പെടുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രിയുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തുകയും വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റുമായി സമവായ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം, പ്രിന്‍സിപ്പല്‍ രാജി വയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വിദ്യാര്‍ത്ഥികള്‍.

Read More >>