തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിക്കാതെ സർക്കാർ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് പരാതി

അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കേ ബജറ്റ് പ്രഖ്യാപിക്കാനുള്ള തീരുമാനം ധനകാര്യമന്ത്രാലയം എടുത്തതു തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുവാദം വാങ്ങിയിട്ടല്ലെന്നു കമ്മീഷനുമായി ബന്ധപ്പെട്ട സ്രോതസ്സുകൾ പറയുന്നു.

തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിക്കാതെ സർക്കാർ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് പരാതി

നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന രീതിയിലുള്ള തീരുമാനങ്ങൾ എടുക്കുമ്പോൾ തെരഞ്ഞെടുപ്പു കമ്മീഷനുമായി കൂടിയാലോചിക്കുന്നില്ലെന്ന് കമ്മീഷൻ. ധനകാര്യമന്ത്രാലയം, നീതി ആയോഗ്, പ്രതിരോധമന്ത്രാലയം എന്നിവ പെരുമാറ്റച്ചട്ടം പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നു കമ്മീഷൻ പറഞ്ഞു.

ജനുവരി നാലിനു തുടങ്ങിയ പെരുമാറ്റച്ചട്ടം തെരഞ്ഞെടുപ്പ് അവസാനിക്കുന്നതു വരെ പാലിക്കപ്പെടേണ്ടതാണ്.

“ചില മന്ത്രാലയങ്ങളുടെ തീരുമാനങ്ങൾ തെരഞ്ഞെടുപ്പു നടക്കാൻ പോകുന്ന സംസ്ഥാനങ്ങളെ ബാധിക്കുന്ന വിധത്തിലാണെന്നു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കമ്മീഷനുമായി ആലോചിക്കാതെയാണു തീരുമാനങ്ങൾ എടുക്കുന്നത്, പ്രത്യേകിച്ചും ധനകാര്യമന്ത്രാലയം, നീതി ആയോഗ്, പ്രതിരോധമന്ത്രാലയം എന്നിവ,” ക്യാബിനറ്റ് സെക്രട്ടറി പി കെ സിൻഹയ്ക്ക് അയച്ച കത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു.

അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കേ ബജറ്റ് പ്രഖ്യാപിക്കാനുള്ള തീരുമാനം ധനകാര്യമന്ത്രാലയം എടുത്തതു തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുവാദം വാങ്ങിയിട്ടല്ലെന്നു കമ്മീഷനുമായി ബന്ധപ്പെട്ട സ്രോതസ്സുകൾ പറയുന്നു.

അഞ്ചു സംസ്ഥാനങ്ങളിലും പ്രത്യേക നീതി ആയോഗ് ഗ്രാമസഭകൾ വിളിച്ചു ചേർത്തതു കമ്മീഷന്റെ അനുവാദത്തോടെയല്ല. അതുപോലെ, ഉത്തരാഖണ്ഡിൽ പ്രതിരോധമന്ത്രാലയം കമാൻഡർമാരുടെ കോൺഫറൻസ് നടത്തിയതും അനുവാദം കൂടാതെയാണ്.

തെരഞ്ഞെടുപ്പിൽ മേൽക്കൈ നേടാൻ ബിജെപി ശ്രമിക്കുന്നതിന്റെ ഭാഗമായാണു ഗ്രാമസഭകൾ വിളിച്ചിരിക്കുന്നതെന്ന് ആരോപിച്ച് കോൺഗ്രസ്സ് തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകിയിരുന്നു.

Read More >>