പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയിലേക്ക് നിക്ഷേപം സ്വീകരിക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് അനുമതിയില്ല

മാര്‍ച്ച്‌ 31 വരെയാണ് പി.എം.ജി.കെ.വൈയുടെ കാലാവധി. പണം നിക്ഷേപിക്കുന്നവരുടെ പേരു വിവരങ്ങള്‍ രഹസ്യമായിരിക്കും എന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നു.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയിലേക്ക് നിക്ഷേപം സ്വീകരിക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് അനുമതിയില്ല

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമുള്ള പദ്ധതി പ്രകാരം പണം സ്വീകരിക്കുന്നതിനു സഹകരണ ബാങ്കുകള്‍ക്ക് അനുവാദമില്ല. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക ക്രമക്കേടുകള്‍ ആദായനികുതി വകുപ്പ് അന്വേഷണം നടത്തി വരുമ്പോഴാണു കേന്ദ്രസര്‍ക്കാരിന്റെ ഈ വിലക്ക്.

പിന്‍വലിച്ച 500 ന്റെയും 1000ത്തിന്റെയും പഴയനോട്ടുകള്‍ തിരികെ ബാങ്കില്‍ നിക്ഷേപിക്കാനുള്ള സമയം ഡിസംബര്‍ 31ന് അവസാനിച്ചിരുന്നു. ഇനിയും നിയമപരമല്ലാത്ത പണം കൈവശമുള്ളവര്‍ക്ക് അവ നിക്ഷേപിക്കാനുള്ള പദ്ധതിയാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന.


ഈ പദ്ധതി പ്രകാരം കണക്കില്‍പ്പെടാത്ത പണം കൈവശമുള്ളവര്‍ 50% നികുതിയൊടുക്കുകയും, 25% തുക പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയിലേക്ക് നല്‍കുകയും വേണം. അവശേഷിക്കുന്ന 25% തുക റിസര്‍വ് ബാങ്ക് അനുവദിക്കുന്ന ബാങ്കുകളില്‍ നിക്ഷേപിക്കാം. പലിശരഹിതമായ ഈ നിക്ഷേപം നാലു വര്‍ഷത്തിനു ശേഷം നിക്ഷേപകര്‍ക്കു പിന്‍വലിക്കാന്‍ കഴിയുന്നതാണ്.

മാര്‍ച്ച്‌ 31 വരെയാണു പി.എം.ജി.കെ.വൈയുടെ കാലാവധി. പണം നിക്ഷേപിക്കുന്നവരുടെ പേരു വിവരങ്ങള്‍ രഹസ്യമായിരിക്കും എന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നു.

സഹകരണ ബാങ്കുകള്‍ക്ക് ഈ പദ്ധതി പ്രകാരം പണം സ്വീകരിക്കാന്‍ അനുവാദം ലഭിച്ചിട്ടില്ല. പദ്ധതി പ്രകാരം തുക നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള അപേക്ഷ, 1949ലെ ബാങ്ക് റെഗുലേഷന്‍ ചട്ടപ്രകാരമുള്ള സഹകരണ ബാങ്കുകളില്‍ ഒഴികെ മറ്റെല്ലാ ബാങ്കുകളിലും ലഭ്യമായിരിക്കും എന്നു സര്‍ക്കാര്‍ അറിയിച്ചു.

നോട്ട് നിരോധനത്തിന് ശേഷം സഹകരണ ബാങ്കുകളില്‍ നടന്ന നിക്ഷേപങ്ങളില്‍ സുതാര്യത ഇല്ലെന്നുള്ള ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ് ഈ തീരുമാനം.

Read More >>