നെഹ്രു കോളേജ് ഗുണ്ടായിസം വീണ്ടും: ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിടാനുള്ള നീക്കം പൊളിച്ചു വിദ്യാര്‍ത്ഥികള്‍

തെക്കന്‍ ജില്ലകളിലുള്ള വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ താമസിക്കുന്നുണ്ടെന്നും ഈ വൈകുന്നേരം ഹോസ്റ്റലില്‍ നിന്നു ഇറക്കി വിട്ടാല്‍ തങ്ങള്‍ എവിടെ പോകുമെന്നും വിദ്യാര്‍ത്ഥികള്‍ അധികൃതരോടു ചോദിച്ചു.

നെഹ്രു കോളേജ് ഗുണ്ടായിസം വീണ്ടും: ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിടാനുള്ള നീക്കം പൊളിച്ചു വിദ്യാര്‍ത്ഥികള്‍

കൊച്ചി: നെഹ്രു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ ഹോസ്റ്റലുകളില്‍ നിന്നു വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുവാന്‍ മാനേജ്‌മെന്റ് നീക്കം തുടങ്ങി. ഹോസ്റ്റലില്‍ നിന്നു ഇറങ്ങണമെന്നു കാണിച്ചു ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പു നല്‍കിയിത്. തെക്കന്‍ ജില്ലകളിലുള്ള വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ താമസിക്കുന്നുണ്ടെന്നും ഈ വൈകുന്നേരം ഹോസ്റ്റലില്‍ നിന്നു ഇറക്കി വിട്ടാല്‍ തങ്ങള്‍ എവിടെ പോകുമെന്നും വിദ്യാര്‍ത്ഥികള്‍ അധികൃതരോടു ചോദിച്ചു. അതൊന്നും തങ്ങള്‍ക്കറിയേണ്ടന്നും ഇറങ്ങിയില്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്നാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ അറിയിച്ചത്.
ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ പാലക്കാട് ദേശീയ പാത ഉപരോധിച്ചുകൊണ്ട് സമരം നടത്തി. മൂന്നൂറോളം വിദ്യാര്‍ത്ഥികളാണ് മാനേജ്‌മെന്റിനെതിരെ മുദ്രാവാക്യം മുഴക്കി റോഡ് ഉപരോധത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് കളക്ടറും സംഘവും സ്ഥലത്തെത്തി അനുനയ ചര്‍ച്ചകള്‍ നടത്തി. വിദ്യാര്‍ത്ഥി പ്രശ്‌നങ്ങള്‍ക്ക് 15-ാം തിയതിയോടെ പരിഹരമുണ്ടാക്കമെന്നായിരുന്നു കളക്ടര്‍ പറഞ്ഞത്.വിദ്യാര്‍ത്ഥികള്‍ക്കു ഇന്നു രാവിലെ എട്ടുമണി വരെ ഹോസ്റ്റലില്‍ താമസിക്കാമെന്നും നാളെ പരീക്ഷയുള്ള സിവില്‍ എഞ്ചിനീയറിങ് ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ ഒരു ദിവസം കൂടി ഹോസ്റ്റലില്‍ നില്‍ക്കാമെന്നും കോളേജ് അധികൃതര്‍ പറഞ്ഞു. ഹോസ്റ്റല്‍ വെക്കേറ്റ് ചെയ്യണമെന്ന ഔദ്യോഗിക അറിയിപ്പ് കിട്ടിയ വിദ്യാര്‍ത്ഥികളില്‍ കുറച്ചു പേര്‍ ഇന്നലെ തന്നെ പോയിരുന്നു.

നെഹ്രു ഗ്രൂപ്പ് ഓഫ് കോളേജിന്റെ ലക്കിടി ക്യാംപസില്‍ പഠിക്കുന്ന തങ്ങളുടെ വീട്ടിലേക്ക് എച്.ഒ.ഡി വിളിച്ചു ഭീഷണിപ്പെടുത്തിയെന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സമരത്തിനിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി കളയുമെന്നും, മക്കള്‍ ഇയര്‍ ഔട്ടായി വീട്ടിലിരിക്കേണ്ട കാണേണ്ടി വരും. നെഹ്രു കോളേജില്‍ അങ്ങനെ പ്രശ്‌നങ്ങളില്ലെന്നും ജിഷ്ണു ആത്മഹത്യ ചെയ്തതിന്റെ ഫ്രസ്‌ട്രേഷനില്‍ വിദ്യാര്‍ത്ഥികളുണ്ടാക്കുന്ന പ്രശ്‌നങ്ങളാണിതെന്നും എച്ച്.ഒ.ഡി രക്ഷിതാക്കളോട് പറഞ്ഞുവെന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Read More >>