ട്രംപിന്റെ വിലക്ക്: സുക്കർബർഗിനു പിന്നാലെ എതിർപ്പുമായി ഗൂഗിൾ മേധാവി സുന്ദർ പിച്ചൈയും രംഗത്ത്

സിലിക്കൻ വാലിയിൽ വിദേശികളായ തൊഴിലാളികളുടെ എണ്ണം കൂടുതലാണ്. പ്രത്യേകിച്ചും സാങ്കേതികരംഗത്ത് ജോലി ചെയ്യുന്നവർ. പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ അമേരിക്കയിലെ ടെക്നോളജി കമ്പനികൾക്കു വിദഗ്ധതൊഴിലാളികളെ ലഭിക്കുന്നതിനു പ്രയാസമുണ്ടാകും.

ട്രംപിന്റെ വിലക്ക്: സുക്കർബർഗിനു പിന്നാലെ എതിർപ്പുമായി ഗൂഗിൾ മേധാവി സുന്ദർ പിച്ചൈയും രംഗത്ത്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ വിസാ നയങ്ങളെ വിമർശിച്ച് ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചൈ. ഏഴ് മുസ്ലീം രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റക്കാർ അമേരിക്കയിലേയ്ക്കു പ്രവേശിക്കുന്നതിൽ വിലക്കേർപ്പെടുത്തിയ ട്രംപിന്റെ തീരുമാനം വലിയ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു.

മികച്ച പ്രതിഭകളെ അമേരിക്കയിലേയ്ക്കു കൊണ്ടുവരുന്നതിനു തടസ്സമാകും ട്രംപിന്റെ നയം എന്നായിരുന്നു സുന്ദർ പിച്ചൈ പറഞ്ഞത്. മറ്റു രാജ്യങ്ങളിൽ യാത്ര ചെയ്യുന്ന ഗൂഗിൾ തൊഴിലാളികളോട് അമേരിക്കയിലേയ്ക്കു തിരിച്ചെത്താൻ പിച്ചൈ ഉത്തരവിട്ടു. അമേരിക്കയിലേയ്ക്കു പ്രവേശനം നിഷേധിക്കപ്പെട്ട ഏഴ് രാജ്യങ്ങളിൽ നിന്നുമുള്ള 187 ഗൂഗിൾ തൊഴിലാളികളെ പുതിയ നിയമം ബാധിക്കുമെന്നും പിച്ചൈ പറഞ്ഞു.


സിലിക്കൻ വാലിയിൽ വിദേശികളായ തൊഴിലാളികളുടെ എണ്ണം കൂടുതലാണു. പ്രത്യേകിച്ചും സാങ്കേതികരംഗത്ത് ജോലി ചെയ്യുന്നവർ. പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ അമേരിക്കയിലെ ടെക്നോളജി കമ്പനികൾക്കു വിദഗ്ധതൊഴിലാളികളെ ലഭിക്കുന്നതിനു പ്രയാസമുണ്ടാകും.

ഫേസ്ബുക്ക് സി ഇ ഒ മാർക്ക് സുക്കർബർഗും ട്രംപിന്റെ നയത്തിനെരെ രംഗത്തെത്തിയിരുന്നു. അമേരിക്ക കുടിയേറിപ്പാർക്കുന്നവരുടെ രാജ്യമാണെന്നും അതിൽ അഭിമാനിക്കണമെന്നും മാർക്ക് പറഞ്ഞു.

ഇസ്ലാമിക തീവ്രവാദികളെ അമേരിക്കയുടെ പുറത്തു നിർത്തുന്നതിനു വേണ്ടിയാണു ഇറാൻ, ഇറാഖ്, സിറിയ, സുഡാൻ, ലിബിയ, യെമൻ, സൊമാലിയ എന്നീ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുമുള്ളവർക്കു വിലപ്പേർപ്പെടുത്താൻ ട്രം പ് ഉത്തരവിട്ടത്.