ഗോൾഡൻ ഗ്ലോബ് പുരസ്കാരം – മൂൺ ലൈറ്റ് മികച്ച ചിത്രം

ഏഴ് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ നേടി ലാ ലാ ലാന്റ് ചരിത്രം കുറിച്ചു. മികച്ച നടൻ കേസീ ആഫ്ലെക്, നടി ഇസബലെ ഹ്യൂപെർട്ട്.

ഗോൾഡൻ ഗ്ലോബ് പുരസ്കാരം – മൂൺ ലൈറ്റ് മികച്ച ചിത്രം

ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡ്രാമ വിഭാഗത്തിൽ ബാരി ജെങ്കിൻസ് സംവിധാനം ചെയ്ത  മൂൺ ലൈറ്റ് ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ലോസ് ഏഞ്ചലസിലെ ബെവേർലി ഹിൽറ്റൺ ഹോട്ടലിൽ വച്ച് നടത്തിയ വർണ്ണശബളമായ ചടങ്ങിൽ വച്ചാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.മ്യൂസികൽ & കോമെഡി വിഭാഗത്തിൽ ഡാമിയൻ ചാസെൽ സംവിധാനം ചെയ്ത ലാ ലാ ലാൻഡ് പുരസ്കാരം നേടി. മികച്ച നടിയ്ക്കുള്ള പുരസ്കാരം എലെ എന്ന ചിത്രത്തിൽ മികച്ച പ്രകടനം നടത്തിയ ഇസബലെ ഹ്യൂപെർട്ട് നേടി. മികച്ച മറുഭാഷാ ചിത്രത്തിനുള്ള പുരസ്കാരവും എലെ നേടി. മികച്ച നടനുള്ള പുരസ്കാരം മാഞ്ചസ്റ്റർ ബൈ ദ സീ എന്ന ചിത്രത്തിലെ പ്രകടനത്തിന് കേസീ ആഫ്ലെക് നേടി.


റയാൻ ഗോസ്ലിംഗ്, ആരോൺ ടയ്ലർ - ജോൺസൺ, വയോലാ ഡേവിസ് എന്നിവരും മികച്ച അഭിനയത്തിനുള്ള പുരസ്കാരകങ്ങൾ നേടി.

മികച്ച സംവിധാനത്തിനുള്ള പുരസ്കാരം ലാ ലാ ലാന്റ് സംവിധാനം ചെയ്ത ഡാമിയൻ ചാസെൽ നേടി. മികച്ച സംഗീതം, തിരക്കഥ എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും ലാ ലാ ലാന്റ് നേടി.

ടെലിവിഷൻ പുരസ്കാരങ്ങളിൽ ദ ക്രൗൺ മികച്ച ടെലിവിഷൻ സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

Story by