പാമ്പാടി കോളേജിൽ മാനേജ്‌മെന്റിന്റെ അഴിഞ്ഞാട്ടം: പെൺകുട്ടികളെ ബന്ദിയാക്കി; നാരദ ലേഖകന് പൊലീസ് മർദ്ദനം

പെൺകുട്ടികളെ ഹോസ്റ്റലിൽ ബന്ദിയാക്കിയെന്നാണ് വിവരം. മുൻമന്ത്രി കെ പി വിശ്വനാഥന്റെ മകനും പിആർഒയുമായ സഞ്ജിത്തിനെ നിലയ്ക്ക് നിർത്താൻ പൊലീസിനും കഴിയുന്നില്ല. ജിഷ്ണുവിന്റെ മരണത്തെതുടർന്ന് പ്രതിസന്ധിയിലായ പാമ്പാടി നെഹ്റു കോളേജ് മാനേജ്മെന്റ് നില തെറ്റിയ വിധം വിദ്യാർത്ഥിനികളോട് പെരുമാറുന്നു.

പാമ്പാടി കോളേജിൽ മാനേജ്‌മെന്റിന്റെ അഴിഞ്ഞാട്ടം: പെൺകുട്ടികളെ ബന്ദിയാക്കി; നാരദ ലേഖകന് പൊലീസ് മർദ്ദനം

ജിഷ്ണുവിന്റെ മരണത്തെ തുടർന്ന് പ്രതിസന്ധിയിലായ പാമ്പാടി നെഹ്റു കോളേജ് മാനേജ്മെന്റ് നില തെറ്റിയ വിധം വിദ്യാർത്ഥിനികളോട് പെരുമാറുന്നു. പെൺകുട്ടികളെ ഹോസ്റ്റലിൽ ബന്ദിയാക്കിയാക്കിയെന്നാണ് വിവരം. മുൻമന്ത്രി കെ പി വിശ്വനാഥന്റെ മകനും പി ആർഒയുമായ സഞ്ജിത്തിനെ നിലയ്ക്ക് നിർത്താൻ പൊലീസിന് കഴിയുന്നുമില്ല.

നാളെ പരീക്ഷയ്ക്കായി തയ്യാറെടുത്തിരിക്കുന്ന വിദ്യാർത്ഥിനികളോട് പരീക്ഷയെഴുതേണ്ടെന്നാണ് കോളേജിന്റെ നിർദ്ദേശം. സപ്ലിമെന്ററി പരീക്ഷ എഴുതിയാൽ മതിയെന്ന് കൽപ്പിച്ചിരിക്കുകയാണ് സഞ്ജിത്ത്. പെൺകുട്ടികൾ ബന്ദിയാക്കപ്പെട്ട വിവരമറിഞ്ഞ് രക്ഷിതാക്കൾ കോളേജിലേയ്ക്കെത്തുകയാണ്.


രക്ഷിതാക്കൾ വന്ന് ചില  വിദ്യാർത്ഥിനികളെ  മോചിപ്പിച്ചുവെന്നും കേള്‍ക്കുന്നു. പ്രതിഷേധിച്ച്   ആൺകുട്ടികൾ കോളേജ് വളഞ്ഞിരിക്കുകയാണ്. കോളേജിലേയ്ക്ക് ഇരച്ചു കയറാന്‍ സമരക്കാരും ശ്രമിക്കുന്നുണ്ട്.

https://www.facebook.com/ursnath/videos/1289991204357176/

അതിനിടെ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ നാരദാന്യൂസ് ലേഖകൻ സുകേഷ് ഇമാമിനെ പൊലീസ് കയ്യേറ്റം ചെയ്തു. കോളേജ് ഗേറ്റിന് മുന്നിലെ പ്രതിഷേധത്തിന്റെ ചിത്രങ്ങൾ പകടത്തുന്നതിനിടെയാണ് ജയകൃഷ്ണൻ എന്ന സിവിൽ പൊലീസ് ഓഫീസർ സുകേഷിന്റെ പുറത്ത് അടിച്ചത്.

Read More >>