പഴയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഒരവസരം കൂടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചേക്കും; മാറ്റിവാങ്ങല്‍ കര്‍ശനവ്യവസ്ഥകള്‍ക്കു വിധേയമായി

നോട്ടു നിരോധനത്തെ തുടര്‍ന്നു ഡിസംബര്‍ 30 വരെയായിരുന്നു പഴയ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്ന സമയം. എന്നാല്‍ ഈ സമയത്തിനുള്ളില്‍ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ സാധിക്കാതിരുന്ന അനേകം പേര്‍ ഇനിയും അവസരം നല്‍കണമെന്ന അപേക്ഷയുമായി റിസര്‍വ്വ് ബാങ്കിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരുതീരുമാനവുമായി രംഗത്തെത്തിയത്.

പഴയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഒരവസരം കൂടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചേക്കും; മാറ്റിവാങ്ങല്‍ കര്‍ശനവ്യവസ്ഥകള്‍ക്കു വിധേയമായി

പഴയ 500, 1,000 രൂപ നോട്ടുകള്‍ കൈവശമുള്ളവര്‍ക്കു നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഒരു അവസരം കൂടി നല്‍കിയേക്കുമെന്നു സൂചനകള്‍. എന്നാല്‍ നിശ്ചിത തുകയ്ക്കുള്ള നോട്ടുകള്‍ മാത്രമേ ഇത്തരത്തില്‍ മാറ്റിയെടുക്കാന്‍ അനുവദിക്കു എന്നാണ് റിപ്പോര്‍ട്ടുകള്‍.

നോട്ടു നിരോധനത്തെ തുടര്‍ന്നു ഡിസംബര്‍ 30 വരെയായിരുന്നു പഴയ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്ന സമയം. എന്നാല്‍ ഈ സമയത്തിനുള്ളില്‍ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ സാധിക്കാതിരുന്ന അനേകം പേര്‍ ഇനിയും അവസരം നല്‍കണമെന്ന അപേക്ഷയുമായി റിസര്‍വ്വ് ബാങ്കിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരുതീരുമാനവുമായി രംഗത്തെത്തിയത്.

പല കാരണങ്ങള്‍ക്കൊണ്ടു അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ മാറ്റിവാങ്ങാന്‍ സാധിക്കാത്തവര്‍ക്കാണ് പുതിയ തീരുമാനങ്ങള്‍ ഗുണം ചെയ്യുക. ചെറിയ തുക പരിധി നിശ്ചയിച്ച്, ചുരുങ്ങിയ ഒരു കാലയളവിനുള്ളില്‍ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഒരു അവസരം കൂടി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഈ അവസരം ദുരുപയോഗം ചെയ്യാതിരിക്കുന്നതിന് കര്‍ശന വ്യവസ്ഥകളോടെയായിരിക്കും മാറ്റിനല്‍കുകയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Read More >>