വീഡിയോ വിവാദത്തില്‍പ്പെട്ട ബിജെപി വനിതാ നേതാവ് രാജിവച്ചു

മുതിര്‍ന്ന നേതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് രാജിയെന്നു ഗീത വെളിപ്പെടുത്തി. തന്റെ പഴയ സുഹൃത്തുകൂടിയായ സത്യേന്ദ്ര സിന്‍ഹ എന്നയാളാണ് വീഡിയോയിലുള്ളതെന്നും അയാള്‍ തന്നെ ചതിച്ചാണ് വീഡിയോ ചിത്രീകരിച്ചു ഇന്റനെറ്റില്‍ അപ്‌ലോഡ് ചെയ്തതെന്നും ഗീത പറഞ്ഞു.

വീഡിയോ വിവാദത്തില്‍പ്പെട്ട ബിജെപി വനിതാ നേതാവ് രാജിവച്ചു

ലൈംഗിക വീഡിയോ വിവാദത്തില്‍പ്പെട്ട ബിജെപി വനിതാ നേതാവ് രാജിവച്ചു. ബിജെപിയുടെ വനിതാ വിഭാഗമായ മഹിളാ മോര്‍ച്ചയുടെ ധന്‍ബാദ് ജില്ലാ പ്രസിഡന്റായി സ്ഥാനമേറ്റ ഗീത ദേവി സിംഗാണ് രാജിസമര്‍പ്പിച്ചത്. ഗീത പുരുഷ സുഹൃത്തിനൊപ്പം ഒരു മുറിയില്‍ ചെലവഴിച്ചതിന്റെ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നതിനെ തുടര്‍ന്നാണ് രാജി.

മുതിര്‍ന്ന നേതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് രാജിയെന്നു ഗീത വെളിപ്പെടുത്തി. തന്റെ പഴയ സുഹൃത്തുകൂടിയായ സത്യേന്ദ്ര സിന്‍ഹ എന്നയാളാണ് വീഡിയോയിലുള്ളതെന്നും അയാള്‍ തന്നെ ചതിച്ചാണ് വീഡിയോ ചിത്രീകരിച്ചു ഇന്റനെറ്റില്‍ അപ്‌ലോഡ് ചെയ്തതെന്നും ഗീത പറഞ്ഞു.

മുമ്പ് ഈ വീഡിയോ കാണിച്ച് തന്റെ പക്കല്‍നിന്ന് ഇയാള്‍ ഏഴു ലക്ഷം രൂപ തട്ടിയെന്നും ഗീത സൂചിപ്പിച്ചു. ഇന്റര്‍നെറ്റില്‍ വീഡിയോ പ്രചരിക്കുന്നതിനെതിരേ ഗീത ദേവി സിംഗ് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. മുമ്പ് ബിജെപി നേതാവും എംപിയുമായ വരുണ്‍ ഗാന്ധിയുടെ പേരില്‍ ഹണിട്രാപ്പ് ദൃശ്യങ്ങള്‍ പ്രചരിച്ചത് വന്‍ വിവാദമായിരുന്നു.

Read More >>