ഗെയില്‍ സബ്‌സ്‌റ്റേഷന്‍ നിര്‍മ്മാണത്തിനെതിരെ പ്രതിഷേധം; തൃത്താലയിൽ ഇന്നത്തെ ഹര്‍ത്താലിലും സംഘര്‍ഷം

ഗെയില്‍ വാതക പൈപ്പ് ലൈന്‍ നിര്‍മ്മാണ പ്രവൃത്തിക്കെതിരെ വീണ്ടും പ്രതിഷേധം. പ്രതിഷേധവുമായെത്തിയ സമരക്കാരെ പൊലീസ്‌ അറസ്റ്റ് ചെയ്ത് നീക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു തൃത്താല മണ്ഡലത്തില്‍ ഹര്‍ത്താല്‍. ഹര്‍ത്താലിന്നിടെ ഇന്ന് രാവിലെ നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാംരഭിക്കാന്‍ നടത്തിയ ശ്രമം നാട്ടുകാര്‍ പിന്നേയും തടഞ്ഞു. സ്ഥലത്ത് എത്തിയ പൊലിസ് ലാത്തിച്ചാര്‍ജ് നടത്തി. കല്ലേറുണ്ടായതിനെ തുടര്‍ന്നു പൊലിസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചാണ് ജനക്കൂട്ടത്തെ നേരിട്ടത്. 24 പേരെ അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്നു സബ് സ്റ്റേഷന്‍ നിര്‍മ്മാണം തുടങ്ങാനായിട്ടില്ല.

ഗെയില്‍ സബ്‌സ്‌റ്റേഷന്‍ നിര്‍മ്മാണത്തിനെതിരെ പ്രതിഷേധം; തൃത്താലയിൽ ഇന്നത്തെ ഹര്‍ത്താലിലും സംഘര്‍ഷം

ഗെയില്‍ വാതക പൈപ്പ് ലൈന്‍ നിര്‍മ്മാണ പ്രവൃത്തിക്കെതിരെ വീണ്ടും പ്രതിഷേധം. പ്രതിഷേധവുമായെത്തിയ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് സമരക്കാര്‍  ഇന്ന് തൃത്താല മണ്ഡലത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിലും സംഘര്‍ഷം. ഇന്നു രാവിലെ നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാംരഭിക്കാന്‍ നടത്തിയ ശ്രമം നാട്ടുകാര്‍ പിന്നെയും തടഞ്ഞു. സ്ഥലത്ത് എത്തിയ പൊലിസ് ലാത്തിച്ചാര്‍ജ്‌ നടത്തി. കല്ലേറുണ്ടായതിനെ തുടര്‍ന്ന് പൊലിസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചാണ് ജനക്കൂട്ടത്തെ നേരിട്ടത്. 24 പേരെ അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് സബ് സ്റ്റേഷന്‍ നിര്‍മ്മാണം തുടങ്ങാനായിട്ടില്ല.


കരിമ്പ പാലക്കപ്പീടിയകയില്‍ ഗെയില്‍പൈപ്പ്‌ ലൈനിന്റെ സബ്സ്റ്റേഷന്റെ നിര്‍മ്മാണ പ്രവൃത്തിക്കെതിരെയാണ് ഇന്നലെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഉച്ചയോടെ കൂറ്റന്‍ ഇരുമ്പുപൈപ്പുകളുമായെത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞു. ഇതേത്തുടര്‍ന്ന് സ്ഥലത്തു സംഘര്‍ഷാവസ്ഥ ഉണ്ടായി. ലോറി തടഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസ് ലാത്തി വീശുകയായിരുന്നു. ഇരുപതോളം പേരെ അറസ്റ്റ് ചെയ്ത് നീക്കി.

ലാത്തിച്ചാര്‍ജില്‍ സ്ത്രീകള്‍ക്കും പരിക്കേറ്റതായി ആരോപണമുണ്ട്.  കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ എടപ്പാള്‍- കൂറ്റനാട് റോഡ് ഉപരോധിച്ചു. തുടര്‍ന്ന് വി ടി ബല്‍റാം എംഎല്‍എയും സ്ഥലത്തെത്തി. എസ് പി പ്രതീഷ്‌കുമാര്‍ സ്ഥലത്തെത്തി എംഎല്‍എയുമായി ചര്‍ച്ച നടത്തി അറസ്റ്റു ചെയ്ത 20 പേരെ വിട്ടയച്ച ശേഷമാണ് ഉപരോധ സമര അവസാനിച്ചത്. ഇവരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്തുമെന്നും എസ് പി ഉറപ്പു നല്‍കിയിട്ടുണ്ട് . എന്നാല്‍ ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നും ലാത്തിച്ചാര്‍ജും ടിയര്‍ഗ്യാസ് പ്രയോഗവും അറസ്റ്റും ഉണ്ടായത്.

കരിമ്പ- പാലക്കപ്പീടികയില്‍ ഗെയില്‍ ഫില്‍സ്റ്റേഷന്‍ വന്നാല്‍ ഏക്കര്‍ കണക്കിന് ഭൂമിയില്‍ നെല്‍കൃഷി ചെയ്യാനാവില്ലെന്ന് നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നെല്‍വയല്‍ നികത്തിയാണ് ഫില്‍സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതെന്നും നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്. അധികാരികള്‍ നേരത്തെ നല്‍കിയ ഉറപ്പ് ലംഘിച്ചാണ് വീണ്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി കമ്പനി മുന്നോട്ടുവരുന്നതെന്നാണ് ആരോപണം.

ഗെയില്‍ പൈപ്പ് സ്ഥാപിക്കുന്നതിനെതിരേയും പലയിടത്തും ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ നടന്നു വരുന്നുണ്ട്.  ജനങ്ങളുടെ വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് മുമ്പ് നിര്‍ത്തിവെച്ച ഗെയില്‍ പ്രകൃതി വാതക പദ്ധതിക്ക് വീണ്ടും ജീവന്‍ വെപ്പിക്കാമെന്ന് പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനു ശേഷം പ്രധാനമന്ത്രിയുമായി നടത്തിയ ആദ്യ കൂടിക്കാഴ്ച്ചയില്‍ തന്നെ ഉറപ്പുകൊടുത്തിരുന്നു. മുമ്പ് മന്‍മോഹന്‍സിങ്‌ തുടങ്ങിവച്ച പദ്ധതി കേരളത്തില്‍ ബിജെപി ഉള്‍പ്പടെ രാഷ്ട്രീയ കക്ഷികളുടേയും നാട്ടുകാരുടേയും എതിര്‍പ്പിനെ തുടര്‍ന്നാണ് നടക്കാതെ പോയത്.

ബിജെപി പ്രതിപക്ഷത്തായിരുന്നപ്പോള്‍ എതിര്‍ത്തിരുന്ന പദ്ധതി അതേപടി നടപ്പിലാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചത്. നേരത്തെ പ്രതിഷേധത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ താമരശേരി, ഓമശേരി, മുക്കം, കാരശേരി, മലപ്പുറം ജില്ലയിലെ കിഴുപറമ്പ്, പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സര്‍വേ നടത്താനെത്തിയ ഗെയില്‍ ഉദ്യോഗസ്ഥരെ ജനങ്ങള്‍ സംഘടിതരായി എതിര്‍ത്തതും സര്‍വേ നടപടികള്‍ നിര്‍ത്തേണ്ടിവരികയും ചെയ്തിരുന്നു. പാലക്കാട് ജില്ലയില്‍ ചില സ്ഥലങ്ങളില്‍ നിന്ന് കുഴിച്ചിട്ട പൈപ്പുകള്‍ വരെ എടുത്തു മാറ്റേണ്ട അവസ്ഥയുമുണ്ടായിരുന്നു.


പ്രകൃതിവാതകം കൊണ്ടുപോകുന്നതിനായി കൊച്ചിയില്‍ നിന്ന് പാലക്കാട് ജില്ല വഴി ബാംഗ്ലൂരിലേക്കും മംഗലാപ്പുരത്തേക്കും 505 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പിടുന്നതാണ് പദ്ധതി. 2011 ല്‍ ആണ് ഇതു തുടങ്ങിവച്ചത്. കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് പദ്ധതി ഇനിയും പൂര്‍ത്തിയാകാനുള്ളത്.  കേരളത്തില്‍ പദ്ധതിക്കായി പൈപ്പിറക്കിയ നാലു ജില്ലകളില്‍ ജനങ്ങളുടെ എതിര്‍പ്പ് കാരണം പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കാസര്‍ഗോഡ്, പാലക്കാട്, എറണാകുളം, തൃശ്ശൂര്‍, പണി പൂര്‍ത്തിയാകാതെ കിടക്കുന്നത്. എന്നാല്‍ ഗെയിലിന് സര്‍ക്കാറിന്റെ തന്നെ പച്ചക്കൊടി കിട്ടിയതിനെ തുടര്‍ന്ന് പലയിടത്തും അവ പുനഃസ്ഥാപിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

മിക്കയിടത്തും പദ്ധതിയുടെ പൈപ്പ്‌ലൈന്‍ കടന്നുപോകുന്നത് വയലുകളിലൂടെയും വീടുകള്‍ക്ക് സമീപത്തെ പറമ്പുകളിലൂടെയുമാണ്. സ്‌കൂളുകള്‍ക്ക് സമീപത്ത് കൂടി വരെ പൈപ്പ് ലൈന്‍ പോകുന്നുണ്ട്. പലയിടത്തും വീടിനോട് അടുത്ത നിലയിലാണ് നേരത്തെ തന്നെ പൈപ്പുകള്‍ സ്ഥാപിച്ചിരുന്നത്. പൈപ്പ് സ്ഥാപിക്കുന്നതിന്  സ്ഥലം വിട്ടുകൊടുക്കുന്നതിന് സ്ഥലമുടമകള്‍ പ്രതിഫലത്തുക പലയിടത്തും നേരത്തെ തന്നെ കൈപ്പറ്റിയതാണ്.
പൈപ്പിന് എന്തെങ്കിലും വിള്ളലോ ചോര്‍ച്ചയോ ഉണ്ടായാല്‍ ഒരു പ്രദേശം തന്നെ ഞൊടിയിടയില്‍ ഇല്ലാതാകുമെന്ന ഭീതിയിലാണ് നാട്ടുകാര്‍ ഇതിനെ എതിര്‍ത്തുവരുന്നത്. പൈപ്പ്‌ലൈന്‍ സ്ഥാപിച്ചാല്‍ അതിനടുത്ത ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ല. കുഴിയെടുക്കുന്നതിന് പ്രത്യേക അനുമതി വേണ്ടിവരും. അമിത സമ്മര്‍ദ്ദം മൂലം പൈപ്പ് പൊട്ടി ചെറിയ ചോര്‍ച്ച വന്നാല്‍ പോലും അത് നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമെന്ന് ഭീതിയുണ്ട്.

അഞ്ഞൂറിലേറെ കിലോമീറ്റര്‍ ദൂരത്തില്‍ വരുന്ന വാതകത്തെ നിയന്ത്രിക്കുക എളുപ്പമാകില്ലെന്ന് കരുതുന്നവരുണ്ട്. ചെറിയ ഭൂകമ്പങ്ങള്‍ പോലും പൈപ്പിന്റെ സുരക്ഷിതത്വത്തെ ബാധിച്ചേക്കാം എന്നും അഭിപ്രായമുണ്ട്. റെയില്‍വെ പോലെ നീണ്ടു കിടക്കുന്ന ഒന്നായതിനാല്‍ ഇതിന് സുരക്ഷ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ തീവ്രവാദികള്‍ പൈപ്പ് ലെനിനെ ദുരുപയോഗം ചെയ്‌തേക്കും എന്നും ആശങ്കയുണ്ട്.

Read More >>