പല രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണ് എന്‍എസ്എസിലുള്ളവര്‍; ചിലര്‍ എന്‍എസ്എസിനെ വലയിലാക്കാന്‍ ശ്രമിക്കേണ്ടതില്ലെന്ന് സുകുമാരന്‍ നായര്‍

എസ്എന്‍ഡിപിയുടെ പരസ്യമായ ബിജെപി അനുകൂല നിലപാടിനെതിരെ പരോക്ഷമായ വിമര്‍ശനവും സുകുമാരന്‍ നായര്‍ ഉന്നയിച്ചു. എന്‍എസഎഎസിനെ വലയിലാക്കാന്‍ ശ്രമിക്കുന്നവരുടെ ആഗ്രഹം നടക്കില്ലെന്നും പകരം സൗഹൃദം പങ്കിടാന്‍ വരാമെന്നും അദ്ദേഹം പറഞ്ഞു.

പല രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണ് എന്‍എസ്എസിലുള്ളവര്‍; ചിലര്‍ എന്‍എസ്എസിനെ വലയിലാക്കാന്‍ ശ്രമിക്കേണ്ടതില്ലെന്ന് സുകുമാരന്‍ നായര്‍

എല്ലാ പാര്‍ട്ടികളിലും വിശ്വസിക്കുന്നവര്‍ നായര്‍സര്‍വ്വീസ് സൊസൈറ്റിയിലുണ്ടെന്നും ആ വിശ്വാസം നിലനിര്‍ത്തിത്തന്നെ സംഘടനയെ സ്‌നേഹിക്കുയാണു വേണ്ടതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍എസ്എസിനെ വലയിലാക്കാനോ കീഴ്‌പ്പെടുത്താനോ ആരും വരേണ്ടതില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. 140മത് മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പെരുന്ന മന്നം നഗറില്‍ നടന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.


എസ്എന്‍ഡിപിയുടെ പരസ്യമായ ബിജെപി അനുകൂല നിലപാടിനെതിരെ പരോക്ഷമായ വിമര്‍ശനവും സുകുമാരന്‍ നായര്‍ ഉന്നയിച്ചു. എന്‍എസഎഎസിനെ വലയിലാക്കാന്‍ ശ്രമിക്കുന്നവരുടെ ആഗ്രഹം നടക്കില്ലെന്നും പകരം സൗഹൃദം പങ്കിടാന്‍ വരാമെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസിനെ സഹായിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ലെന്നും മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവരെ സഹായിക്കുന്ന കാര്യം വരുമ്പോള്‍ നമുക്കുള്ള ഇല മാറ്റിവയ്ക്കുകയാണു ചെയ്യുന്നതെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.

എന്‍എസ്എസിനു രാഷ്ട്രീയമില്ല. എല്ലാ പാര്‍ട്ടികളോടും സമദൂര നിലപാടാണുള്ളത്. സംഘടനയെ ശക്തിപെടുത്താന്‍ വേണ്ടിയാണ് ഈ നിലപാട്- സുകുമാരന്‍ നായര്‍ പറഞ്ഞു. ഈ സമദൂര നിലപാടിന്റെ ഭാഗമായാണ് പറക്കുളത്ത് 42 ഏക്കര്‍ 36 സെന്റ് സ്ഥലത്തു പതിറ്റാണ്ടുകളായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന എയ്ഡഡ് കോളജിന്റെ പ്രവര്‍ത്തനം തുടങ്ങാനായതെന്നും അദ്ദേഹം പറഞ്ഞു.

Read More >>