ഇത്രയും എഞ്ചിനീയറിംഗ് കോളജുകളെന്തിന്? ഭൂരിപക്ഷം സ്വാശ്രയ കോളേജുകളും അടച്ചുപൂട്ടണമെന്ന് മന്ത്രി ജി സുധാകരൻ

സംസ്ഥാനത്തെ പല എഞ്ചിനിയറിങ് കോളജുകളിൽ ആകെയുള്ള 65000 സീറ്റുകളില്‍ പകുതിയും ഒഴിഞ്ഞ അവസ്ഥയാണ്. ഈ സാഹചര്യത്തിൽ ഇത്രയും എഞ്ചിനിയറിങ് കോളേജുകൾ ആവശ്യമില്ലെന്ന് ജി സുധാകരൻ പറഞ്ഞു.

ഇത്രയും എഞ്ചിനീയറിംഗ് കോളജുകളെന്തിന്? ഭൂരിപക്ഷം സ്വാശ്രയ കോളേജുകളും അടച്ചുപൂട്ടണമെന്ന് മന്ത്രി ജി സുധാകരൻ

കേരളത്തിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്ന സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളൊഴികെ ഭൂരിപക്ഷം കോളേജുകളുടേയും അംഗീകാരം റദ്ദാക്കണമെന്ന് മന്ത്രി ജി സുധാകരൻ.   കച്ചവടമെന്ന തരത്തില്‍ സ്വകാര്യമേഖലയ്‌ക്ക് വാരിക്കോരിക്കൊടുത്തിന്റെ ദുരന്തമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.  എ‍ഞ്ചിനീയറിംഗ് കോളേജുകളുടെ എണ്ണം കുറക്കുന്നതാണ് നല്ലതെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജി സുധാകരൻ പറഞ്ഞു.

എഞ്ചിനീയറിംഗ് കോളേജുകളുടെ എണ്ണം കുറയ്ക്കുന്നതാണ് നല്ലത്. സർക്കാർ നിയന്ത്രണങ്ങലെ കോളേജുകൾ അടച്ചിട്ട് മറികടക്കാനാണ് മാനേജ്മെന്റുകൾ ശ്രമിക്കുന്നത്. അവർ കോളേജുകൾ പൂട്ടുന്നതാണ് നല്ലതെന്നും തുറക്കേണ്ടെന്നും സുധാകരൻ പറഞ്ഞു.


സര്‍ക്കാര്‍ മേഖലയില്‍ ഉള്ളതിനേക്കാള്‍ സ്വാശ്രയകോളേജുകള്‍ നല്‍കിയതാണ് പ്രശ്നമായത്.ആകെയുള്ള 65000 സീറ്റുകളില്‍ പകുതിയും ഒഴിഞ്ഞു കിടക്കുകയാണ്. സംസ്ഥാനത്ത് ഇത്രയും എഞ്ചിനീയറിംഗ് കോളേജുകൾ ആവശ്യമില്ല. സ്വാശ്രയ മാനേജുമെന്‍റുകള്‍ക്ക് ഭരണഘടനയക്ക് അതീതമായ ഒരവകാശവുമില്ലെന്നും  ഈ സര്‍ക്കാര്‍ സ്വാശ്രയ മാനേജുമെന്റുകളെ നിലയ്‌ക്ക് നിര്‍ത്താനുള്ള ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാമ്പാടി നെഹ്രു കോളേജിൽ ജിഷ്ണു പ്രണോയ് എന്ന വിദ്യാർത്ഥിയുടെ മരണത്തിന് പിന്നാലെ സംസ്ഥാനത്തെ  സ്വാശ്രയ കോളേജുകൾക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. സ്വാശ്രയ കോളേജ് മാനേജ്മെന്റ് അസോസിയേഷന്റെ കൊച്ചിയിലെ ഓഫീസ് വിദ്യാർത്ഥി സംഘടനകൾ അടിച്ചുതകർക്കുകയും ചെയ്തിരുന്നു. ഇതെ തുടർന്ന് അനിശ്ചിത കാലം കോളേജുകൾ അടച്ചിടുമെന്നാണ് മാനേജ്മെന്റുകളുടെ ഭീഷണി. ഈ സാഹചര്യത്തിലാണ് ജി സുധാകരന്റെ പ്രതികരണം.

Read More >>