റിലീസിന് ഒരുങ്ങി ജയസൂര്യ ചിത്രം 'ഫുക്രി'

വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ജയസൂര്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

റിലീസിന് ഒരുങ്ങി ജയസൂര്യ ചിത്രം

ജയസൂര്യ നായകനാകുന്ന ബിഗ് ബജറ്റ് ചലച്ചിത്രം ഫുക്രി ഫിബ്രുവരി 3ന് തിയറ്ററുകളിലെത്തുന്നു. സിദ്ദിഖ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അദ്ദേഹം ചെറിയൊരു വേഷവും ചെയ്യുന്നുണ്ട്.

മുഴുനീള കോമഡി ചിത്രമായ ഫുക്രിയില്‍ നിരവധി പുതുമുഖങ്ങളും മിമിക്രി താരങ്ങളും വേഷമിടുന്നു. വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ജയസൂര്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രഗ്യ മാര്‍ട്ടിന്‍, അനുസിത്താര എന്നിവരാണ് നായിക കഥാപാത്രങ്ങളായി എത്തുന്നത്.

ചിത്രം വെള്ളിയാഴ്ച്ച തിയേറ്ററുകളില്‍ എത്തുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. ഈ സിനിമയില്‍ സിദ്ദിഖിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച പ്രജേഷ് സെന്നിന്റെ ക്യാപ്റ്റന്‍ എന്ന ചിത്രത്തിലാണ് ജയസൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്.