ഫെബ്രുവരി മുതല്‍ യു.എ.ഈയില്‍ പെട്രോള്‍/ഡീസല്‍ വിലയില്‍ വര്‍ദ്ധനവുണ്ടാകും

ഫെബ്രുവരി ഒന്നു മുതല്‍ പുതുക്കിയ വില നിലവില്‍ വരും

ഫെബ്രുവരി മുതല്‍ യു.എ.ഈയില്‍ പെട്രോള്‍/ഡീസല്‍ വിലയില്‍ വര്‍ദ്ധനവുണ്ടാകും

ഫെബ്രുവരി മുതല്‍ യു.എ.ഇയില്‍ പുതുക്കിയ ഇന്ധനവില പ്രാബല്യത്തില്‍ വരുമെന്ന് ഊര്‍ജ്ജമന്ത്രാലയം അറിയിച്ചു.

പെട്രോള്‍ വിലയില്‍ 9 ഫില്‍‌സിന്റെയും ഡീസലിന് 6 ഫില്‍‌സുമായിരിക്കും വര്‍ധനവ് ഉണ്ടായിരിക്കുക.

ഫെബ്രുവരി മാസം മുതലുള്ള പെട്രോള്‍ വില ലിറ്ററിന് ഇങ്ങനെയായിരിക്കും:

  • സൂപ്പര്‍ 98ന് വില 2 ദിര്‍ഹം (ജനുവരിയില്‍ ഇത് 1.91ദിര്‍ഹം ആയിരുന്നു)

  • സ്പെഷ്യല്‍ 95ന് വില 1.89 ദിര്‍ഹം ( മുന്‍പ് വില 1.80 ദിര്‍ഹം)

  • ഇ-പ്ലസ്‌ 91ന് വില 1.82 ദിര്‍ഹം (മുന്‍പ് വില 1.73 ദിര്‍ഹം)

  • ഡീസല്‍ വില ലിറ്ററിന് 2 ദിര്‍ഹം ( മുന്‍പ് വില 1.73 ദിര്‍ഹം)

ഫെബ്രുവരി ഒന്നു മുതല്‍ പുതുക്കിയ വില നിലവില്‍ വരും