ഫാ. തോമസ് തറയില്‍ ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാന്‍

റോമിലെ ഗ്രിഗോരിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും സൈക്കോളജിയില്‍ ഡോക്ടറേറ്റ് ബിരുദം നേടിയ ഫാ. തോമസ് തറയില്‍ 2011 മുതല്‍ പുന്നപ്ര ദനഹാലയയുടെ ഡയറക്ടര്‍ ആയും 2012 മുതല്‍ ആര്‍ക്കി എപ്പാര്‍ക്കിക്കല്‍ കണ്‍സള്‍ട്ടന്റായും സേവനമനുഷ്ഠിച്ചുവരികയാണ്.

ഫാ. തോമസ് തറയില്‍ ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാന്‍

ചങ്ങനാശേരി അതിരൂപതയുടെ പുതിയ സഹായമെത്രാനായി ഫാ. തോമസ് തറയില്‍ നിയമിതനായി. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്നു വൈകുന്നേരം കാക്കനാട്ടെ സീറോ മലബാര്‍ ആസ്ഥാനത്തും വത്തിക്കാനിലും നടന്നു.

ചങ്ങനാശേരി അതിരൂപത സെന്റ് മേരിസ് മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ ഇടവകയില്‍ തറയില്‍ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകനായി 1972 ഫെബ്രുവരി 2നു ജനിച്ച ഫാ. തോമസ് തറയില്‍ കുറിച്ചി, വടവാതൂര്‍ സെമിനാരികളില്‍ നിന്ന് വൈദിക പഠനം പൂര്‍ത്തിയാക്കി 2000 ജനുവരി 1നു അഭിവന്ദ്യ മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാപ്പോലീത്തായുടെ കൈവെപ്പുവഴിയാണ് പൗരോഹിത്യ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.


അതിരമ്പുഴ ഫൊറോനാ പള്ളിയില്‍ അസി. വികാരിയായി വൈദിക ജീവിതം ആരംഭിക്കുകയും തുടര്‍ന്ന് നെടുങ്കുന്നം, എടത്വാ ഫോറോനായിലെ കോയില്‍മുക്ക് തുടങ്ങിയ പള്ളികളില്‍ അസി. വികാരിയായും നെടുംകുന്നം ഫോറോനയുടെ കീഴിലുള്ള താഴത്തുവടകര ഇടവകയില്‍ വികാരിയായും ശുശ്രൂഷ ചെയ്തു. പിന്നീട് റോമിലെ ഗ്രിഗോരിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും സൈക്കോളജിയില്‍ ഡോക്ടറേറ്റ് ബിരുദം നേടിയ ഫാ. തോമസ് തറയില്‍ 2011 മുതല്‍ പുന്നപ്ര ദനഹാലയയുടെ ഡയറക്ടര്‍ ആയും 2012 മുതല്‍ ആര്‍ക്കി എപ്പാര്‍ക്കിക്കല്‍ കണ്‍സള്‍ട്ടന്റായും സേവനമനുഷ്ഠിച്ചുവരികയാണ്.

Read More >>