ജമ്മു കശ്മീരില്‍ ഹിമപാതത്തില്‍പ്പെട്ട് അഞ്ച് സൈനികരെ കാണാതായി

ഇതിനകം ഹിമപാതത്തില്‍പ്പെട്ട് ജമ്മു കശ്മീരില്‍ 14 സൈനികരാണ് മരിച്ചത്.

ജമ്മു കശ്മീരില്‍ ഹിമപാതത്തില്‍പ്പെട്ട് അഞ്ച് സൈനികരെ കാണാതായി

ജമ്മു കശ്മീരില്‍ ഹിമപാതത്തില്‍പ്പെട്ട് അഞ്ച് സൈനികരെ കാണാതായി. കുപ്പുവാര ജില്ലയിലെ സൈനിക പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് സൈനികരെയാണ് കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് കാണാതായത്. ഇവരെ കണ്ടെത്തുന്നതിനായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പട്രോളിംഗ് ജോലിയിലായിരുന്ന സൈനികര്‍ക്ക് മുകളിലേക്ക് കൂറ്റന്‍ മഞ്ഞുകട്ട വീഴുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബുധനാഴ്ച ഖുറേസിലും സോന്‍മാര്‍ഗിലുമുണ്ടായ ഹിമപാതത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനകം ഹിമപാതത്തില്‍പ്പെട്ട് ജമ്മു കശ്മീരില്‍ 14 സൈനികരാണ് മരിച്ചത്. കുപ്പുവാര, ബന്ദിപോര, ബരാമുള്ള, ഗാന്ധര്‍ബാല്‍, കുല്‍ഗാം, കാര്‍ഗി ജില്ലകളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹിമപാതമുണ്ടാകാനിടയുള്ള സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനോ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് താമസം മാറാനോ ജനങ്ങള്‍ക്ക് ഔദ്യോഗിക അറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read More >>