'കര്‍ഷകര്‍,യുവജനങ്ങള്‍,സ്ത്രീകളും കുട്ടികളും,സംവരണമുള്ളവര്‍' ആരെ കൂടുതല്‍ കരുതണം? നിങ്ങള്‍ പറയൂ എന്ന് ധനകാര്യമന്ത്രാലയം

ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. നാല് ദിവസത്തേക്ക് പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം ഉണ്ടാകും.

ട്വിറ്റര്‍ അക്കൗണ്ട്‌ ഉള്ളവര്‍ക്ക് 2017-18ലെ കേന്ദ്രബജറ്റ് തയ്യാറാക്കുന്നതിന് അഭിപ്രായങ്ങള്‍ നല്‍കാനുള്ള അവസരമൊരുക്കി ധനകാര്യമന്ത്രാലയം.

തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ ഏതു മേഖലയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത് എന്നാണ് അഭിപ്രായം ആരായുന്ന ഒരു ചോദ്യം. ചെറുകിട വ്യവസായം, ചെലവ് കുറഞ്ഞ വീട് നിര്‍മ്മാണം, വാഹനവിപണി, വസ്ത്ര നിര്‍മ്മാണ മേഖല എന്നിവ ഉത്തരങ്ങളുടെ ഓപ്ഷനായി നല്‍കിയിട്ടുണ്ട്.

തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ ഏതു മേഖലയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്?

ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. നാല് ദിവസത്തേക്ക് പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം ഉണ്ടാകും.

കര്‍ഷകര്‍, യുവജനങ്ങള്‍, സ്ത്രീകളും കുട്ടികളും, സംവരണാനുകൂല്യം ഉള്ളവര്‍ എന്നിങ്ങനെയുള്ള മേഖലയില്‍ ആര്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് എന്ന ചോദ്യവും ട്വിറ്ററില്‍ അടുത്തതായി നല്‍കിയിട്ടുണ്ട്.ഇവരില്‍ ആര്‍ക്കാണ് കൂടുതല്‍ ആര്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്

Read More >>