മുഖ്യമന്ത്രിയുടെ ഇടപെടല്‍; തിയേറ്റര്‍ ഉടമകളുടെ സംഘടന തിയേറ്റര്‍ സമരം പിന്‍വലിച്ചു

സിനിമ മേഖലയെ സ്തംഭനത്തിലാക്കിയ സമരത്തിനെതിരെ സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സമരം പിന്‍വലിക്കാന്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ ഇടപെടല്‍; തിയേറ്റര്‍ ഉടമകളുടെ സംഘടന തിയേറ്റര്‍ സമരം പിന്‍വലിച്ചു

മലയാള സിനിമ മേഖലയെ വന്‍ പ്രതിസന്ധിയിലാക്കിയ തിയറ്റര്‍ സമരം തിയേറ്റര്‍ ഉടമകളുടെ സംഘടന പിന്‍വലിച്ചു. മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ച സാഹചര്യത്തില്‍ സമരം പിന്‍വലിക്കുന്നതായി എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ അറിയിക്കുകയായിരുന്നു. ഇന്ന് മുതല്‍ വീണ്ടും മലയാള സിനിമ പ്രദര്‍ശനം ആരംഭിക്കുമെന്നും സംഘടന അറിയിച്ചു.

എന്നാല്‍ തിയറ്ററുകള്‍ക്ക് നേരെ പ്രതികാര നടപടിയുണ്ടാകാതിരിക്കാന്‍ മുഖ്യമന്ത്രി ശ്രദ്ധിക്കണമെന്നും എക്സിബിറ്റേഴ്സ ഫെഡറേഷന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സിനിമ മേഖലയെ സ്തംഭനത്തിലാക്കിയ സമരത്തിനെതിരെ സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സമരം പിന്‍വലിക്കാന്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

മാത്രമല്ല തിയേറ്റര്‍ ഉടമകളിലെ ഒരു വിഭാഗം സമാന്തര സംഘടന രൂപീകരിക്കാനുള്ള നീക്കവും ആരംഭിച്ചത് എക്സിബിറ്റേഴ്സ് ഫെഡറേഷനെ പ്രതിരോധത്തിലാക്കിയിരുന്നു. തുടര്‍ന്നാണ് സമരം പിന്‍വലിച്ചതായി എക്സ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രഖ്യാപിച്ചത്.

Read More >>