മുസ്ലിം വിരുദ്ധ നയം; ട്രംപിന്റെ ഉത്തരവിന് കോടതിയുടെ താത്കാലിക സ്റ്റേ

സാധുവായ വിസയും രേഖകളുമായെത്തുന്നവരെ തടഞ്ഞ് തിരിച്ചയക്കുന്ന നടപടിക്കെതിരെയാണ് ബ്രൂക്ക്ലിൻ ഫെഡറൽ ജഡ്ജി അടിയന്തിരമായി സ്റ്റേ ചെയ്തത്. കോടതിയുടെ സ്റ്റേയുള്ളതിനാൽ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ അന്യരാജ്യക്കാർക്ക് താത്കാലിക ആശ്വാസമാകുമെന്നാണ് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ വ്യക്തമാക്കി.

മുസ്ലിം വിരുദ്ധ നയം; ട്രംപിന്റെ ഉത്തരവിന് കോടതിയുടെ താത്കാലിക സ്റ്റേ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദ ഉത്തരവ് കോടതി ഭാഗികമായി സ്റ്റേ ചെയതു. സാധുവായ വിസയും രേഖകളുമായെത്തുന്നവരെ തടഞ്ഞ് തിരിച്ചയക്കുന്ന നടപടിക്കെതിരെയാണ് ബ്രൂക്ക്ലിൻ ഫെഡറൽ ജഡ്ജി അടിയന്തിരമായി സ്റ്റേ ചെയ്തത്.

അഭയാർത്ഥികൾക്കും സാധുവായ വിസയുള്ളവർക്കുമാണ് ഈ ഉത്തരവ് സഹായകമാവുക. ബോസ്റ്റണിലെ ലോഗൻ അന്താരാഷ്ട്ര വിമനത്താവളത്തിൽ പ്രതിഷേധിച്ചവർ കോടതി ഉത്തരവ് ഹർഷാരവത്തോടെ ഏറ്റെടുത്തു.

ട്രംപിന്റെ ഉത്തരവിനു പിന്നാലെ വിവിധ വിമാനത്താവളങ്ങളിൽ വന്നിറങ്ങിയവരെ തടഞ്ഞപവച്ചിരുന്നു. ഇത്തരത്തിൽ തടയപ്പെട്ട 200ഓളം പേർക്ക് കോടതി ഉത്തരവ് ഉപകാരപ്രദമാകുമെന്നാണ് കരുതുന്നത്. വർഷങ്ങളായി അമേരിക്കയിൽ താമസമാക്കിയവർക്കും ട്രംപിന്റെ ഉത്തരവ് പ്രതികൂലമായി ബാധിച്ചിരുന്നു.

സിറിയ, ഇറാഖ്, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ആളുകൾക്കാണ് യുഎസിൽ പ്രവേശിക്കുന്നതിന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് വിലക്ക് ഏർപ്പെടുത്തിയത്.

Read More >>