രാജ്യത്തു കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിച്ചതായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ; രണ്ടര വര്‍ഷത്തിനുള്ളിലുണ്ടായത് 42 ശതമാനം വര്‍ദ്ധന

2014ല്‍ 5650 കര്‍ഷകര്‍ ജീവന്‍ വെടിഞ്ഞപ്പോള്‍ 2015 ല്‍ അത് 8007 ആയി വര്‍ദ്ധിക്കുകയായിരുന്നു. ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടക്കുന്നത് മഹാരാഷ്ട്രയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2015 ല്‍ 3030 കര്‍ഷകരാണ് ഇവിടെ ആത്മഹത്യ ചെയ്തത്.

രാജ്യത്തു കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിച്ചതായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ; രണ്ടര വര്‍ഷത്തിനുള്ളിലുണ്ടായത് 42 ശതമാനം വര്‍ദ്ധന

രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിച്ചതായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. ഓരോ നാല്‍പ്പതു മിനിട്ടിലും ഒരാള്‍ വീതം ആത്മഹത്യചെയ്യുന്നുവെന്നുള്ള ഞെട്ടിക്കുന്ന കണക്കാണ് സിആര്‍ബി പുറത്തുവിട്ടിരിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആത്മഹത്യ നിരക്കില്‍ 42 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായതെന്നും എന്‍സിആര്‍ബി ചൂണ്ടിക്കാട്ടുന്നു.

2014ല്‍ 5650 കര്‍ഷകര്‍ ജീവന്‍ വെടിഞ്ഞപ്പോള്‍ 2015 ല്‍ അത് 8007 ആയി വര്‍ദ്ധിക്കുകയായിരുന്നു. ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടക്കുന്നത് മഹാരാഷ്ട്രയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2015 ല്‍ 3030 കര്‍ഷകരാണ് ഇവിടെ ആത്മഹത്യ ചെയ്തത്. തൊട്ടുപിറകേ തെലങ്കാന, കര്‍ണാടക, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ചത്തീസ്ഖണ്ഡ് എന്നീ സംസ്ഥാനങ്ങളുമുണ്ട്. തെലുങ്കാനയില്‍ 1358 ഉം മധ്യപ്രദേശില്‍ 1290 ഉം കര്‍ണാടകത്തില്‍ 1197 കര്‍ഷകരും ആത്മഹത്യ ചെയ്തു. രാജ്യത്തെ കര്‍ഷക ആത്മഹത്യകളില്‍ 94 ശതമാനവും ഈ സംസ്ഥാനങ്ങളിലായാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചുണ്ടിക്കാട്ടുന്നു.


പ്രതിദിനം മൂന്ന് കര്‍ഷകര്‍ വീതം മധ്യപ്രദേശില്‍ ആത്മഹത്യ ചെയ്യുന്നതായാണ് എന്‍സിആര്‍ബിയുടെ കണക്കുകള്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനവും മധ്യപ്രദേശിനാണ്. 2016 നവംബര്‍ വരെ മധ്യപ്രദേശില്‍ 1695 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ സര്‍ക്കാര്‍ നേരിട്ടു അറിയിച്ചിരുന്നു. കര്‍ഷക ആത്മഹത്യയെക്കൂടാതെ ഏറ്റവും കൂടുതല്‍ മാനസിക സംഘര്‍ഷത്തെ തുടര്‍ന്നുള്ള ആത്മഹത്യ നടക്കുന്ന സംസ്ഥാനവും മധ്യപ്രദേശാണ്.

വിളനാശവും കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ചയും മൂലം വില്‍പന നടക്കാത്തതും വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതും കര്‍ഷകരെ ആത്മഹത്യയിലേക്കു തള്ളിവിടുന്നതായി എന്‍സിആര്‍ബി പറയുന്നു. സാമ്പത്തിക പ്രതിസന്ധി വലിയ രീതിയിലാണ് കര്‍ഷകരെ ബാധിച്ചിരിക്കുന്നത്. നോട്ടുനിരോധനത്തെ തുടര്‍ന്നു കാര്‍ഷികവൃത്തി പ്രതിസന്ധിയിലായതു രാജ്യത്തെ ആത്മഹത്യ നിരക്കില്‍ വീണ്ടും വര്‍ദ്ധയേര്‍പ്പെടുത്തിയിട്ടുണ്ടെന്നും നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ സൂചിപ്പിക്കുന്നു.

Read More >>