ആധാര്‍ ഇല്ലെങ്കിലും ഈ പരുന്തുകള്‍ക്ക് പാസ്‌പോര്‍ട്ടുണ്ട്,ചികിത്സിക്കാന്‍ മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയും!

പതിവായ ചെക്കപ്പും മെഡിക്കല്‍ കാര്‍ഡും ഇവര്‍ക്കുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ക്കുള്ള ഓപറേഷന്‍ തീയേറ്റര്‍, സ്കാന്നിംഗ് മെഷീന്‍, അടക്കമുള്ള ക്രമീകരണങ്ങള്‍ കണ്ടാല്‍ മനുഷ്യന് പോലും അസൂയ തോന്നിപോകും എന്നാണ് ഒരു സന്ദര്‍ശകന്‍ കുറിക്കുന്നത്.

ആധാര്‍ ഇല്ലെങ്കിലും ഈ പരുന്തുകള്‍ക്ക് പാസ്‌പോര്‍ട്ടുണ്ട്,ചികിത്സിക്കാന്‍ മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയും!

പശുകള്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കാനുള്ള ശ്രമം ഇന്ത്യയില്‍ വളരെയധികം വിമര്‍ശനാത്മകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പാസ്പോര്‍ട്ടും ചില സന്ദര്‍ഭങ്ങളില്‍ വിമാനത്തില്‍ ബിസിനസ് ക്ലാസ് ടിക്കറ്റും ലഭിച്ചു മനുഷ്യര്‍ക്കൊപ്പം യാത്ര ചെയ്യാന്‍ അനുവാദമുള്ള പക്ഷികളെ കുറിച്ചു കേട്ടിട്ടുണ്ടോ? അബുദാബിയിലെ ഓമന പരുന്തുകള്‍ക്കാണ് (ഫാല്‍ക്കണ്‍) രാജകീയമായ ഈ സൗഭാഗ്യങ്ങള്‍ ഉള്ളത്.

രോഗം വന്നാല്‍ ഇവരെ ചികിത്സിക്കാനായി സ്പെഷ്യലിസ്റ്റ് ആശുപത്രി പോലും ഉണ്ട്. എല്ലാവിധ ആധുനികസജ്ജീകരണങ്ങളുമുള്ള അബുദാബി ഫാല്‍ക്കണ്‍ ആശുപത്രിയില്‍ പ്രതിവര്‍ഷം ഏകദേശം 11,500 പരുന്തുകളെ വരെ ചികിത്സിക്കുന്നുണ്ട്.
കണ്ണുകള്‍ മൂടിക്കെട്ടി കാലില്‍ കുരുക്കുമായി ഡോക്ടറിനെ കാത്തു നിരന്നിരിക്കുന്ന പരുന്തുകളുടെ കാഴ്ച കൌതുകരമാണ്. ഗള്‍ഫ് നാടുകളില്‍ പരുന്ത് രാജകീയതയുടെ ലക്ഷണമാണ്.

അറബികള്‍ പരുന്തുകളെ തങ്ങളുടെ വീട്ടിലെ ഒരു അംഗം എന്ന പോലെയാണ് കരുതുന്നത്. ചിലപ്പോള്‍ മക്കളെക്കാള്‍ അവര്‍ സ്നേഹം പ്രകടിപ്പിക്കുന്നത് ഇവരോടാണ് എന്ന് പറഞ്ഞാലും തെറ്റില്ല. ഈ പ്രാപിടിയന്‍മാരുടെ ആരോഗ്യത്തിനു എത്ര പണം മുടക്കാനും അവര്‍ക്ക് മടിയില്ല.

മനുഷ്യരെ ചികിത്സിക്കുന്ന സ്പെഷ്യാലിറ്റി ആശുപത്രികള്‍ പോലെയുള്ള ഫാല്‍ക്കണ്‍ ആശുപത്രി ആരംഭിച്ചത് 1999ലാണ്.പരുന്തുകള്‍ക്ക് ഏതെങ്കിലും രോഗത്തിനുള്ള ചികിത്സ മാത്രമല്ല ഇവിടെയുള്ളത്.പതിവായ ചെക്കപ്പും മെഡിക്കല്‍ കാര്‍ഡും ഇവര്‍ക്കുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ക്കുള്ള ഓപറേഷന്‍ തീയേറ്റര്‍, സ്കാന്നിംഗ് മെഷീന്‍, അടക്കമുള്ള ക്രമീകരണങ്ങള്‍ കണ്ടാല്‍ മനുഷ്യന് പോലും അസൂയ തോന്നിപോകും എന്നാണ് ഒരു സന്ദര്‍ശകന്‍ കുറിക്കുന്നത്.

യു.എ.ഇയ്ക്ക് പുറത്തുള്ളവര്‍ക്ക് ഈ സജ്ജീകരണങ്ങള്‍ അതിശയം ഉയര്‍ത്തുന്നതായിരിക്കും, പക്ഷെ ഇവിടെയുള്ളവര്‍ക്ക് അങ്ങനെയല്ല. പരുന്ത് ഞങ്ങളുടെ അഭിമാനമാണ്,ഗര്‍വ്വും! ഡോ: ഗബ്രിയേല്‍ മുള്ളറ്റ് പറയുന്നു.

ഫാല്‍ക്കണ്‍ ആശുപത്രിയില്‍ ഇപ്പോള്‍ 107 ജീവനക്കാരുണ്ട്. കൂടാതെ വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഒരു ഹോട്ടലും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ഒപ്പം ഒരു വെറ്റിനറി കോളേജും ഇവിടെ പ്രവര്‍ത്തിക്കുന്നു. രണ്ടു ദിവസത്തില്‍ ഒരിക്കല്‍ ഇവിടെ സന്ദര്‍ശകര്‍ക്ക് അനുവാദമുണ്ട്. അതിനാല്‍ ഇപ്പോള്‍ അബുദാബിയിലെ ഒരു ടൂറിസ്റ്റ് സ്പോട്ടായി മാറുകയാണ് ഫാല്‍ക്കണ്‍ ആശുപത്രി.വിദേശത്ത് നിന്നുള്ള പ്രാപിടിയന്മാരെയും ഇവിടെ ചികിത്സയ്ക്കെത്തിക്കുന്നുണ്ട്. പാസ്പ്പോര്‍ട്ടും, വിസയും സഞ്ചരിക്കാന്‍ ബിസിനസ് ക്ലാസ് ടിക്കറ്റും ലഭിക്കുമ്പോള്‍ പിന്നെ പ്രാപിടിയനാണ് എങ്കിലും പറക്കുന്നത് എന്തിനാണ് എന്ന് ആരും ചോദിച്ചു പോകും.(Courtesy:CNN)

Read More >>