ലക്ഷ്മി നായരെ പിന്തുണച്ചെത്തിയ സാമൂഹ്യനിരീക്ഷകന് നാവ് വില്ലനായി: കൈരളി ചര്‍ച്ചയില്‍ അസഭ്യവര്‍ഷം; ഇടപെടാനാകാതെ അവതാരകന്‍

തിരുവനന്തപുരം ലോ അക്കാദമിയുമായി ബന്ധപ്പെട്ട് കൈരളി പീപ്പിളില്‍ നടന്ന ചര്‍ച്ചയാണ് തുടക്കത്തിലേ പാളിയത്. സാമൂഹ്യനിരീക്ഷകനായെത്തിയ ഫക്രുദ്ദീന്‍ അലിയാണ് കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷഫീറിന് നേരെ അസഭ്യവര്‍ഷം നടത്തിയത്.

ലക്ഷ്മി നായരെ പിന്തുണച്ചെത്തിയ സാമൂഹ്യനിരീക്ഷകന് നാവ് വില്ലനായി: കൈരളി ചര്‍ച്ചയില്‍ അസഭ്യവര്‍ഷം; ഇടപെടാനാകാതെ അവതാരകന്‍

തിരുവനന്തപുരം ലോ അക്കാദമിയുമായി ബന്ധപ്പെട്ട് കൈരളി പീപ്പിളില്‍ നടന്ന ചര്‍ച്ചയില്‍ അസഭ്യവര്‍ഷവുമായി സാമൂഹിക നിരീക്ഷകനായെത്തെിയ ഫക്രുദ്ദീന്‍ അലി. ചാനലില്‍ ഇന്നലെ നടന്ന ചര്‍ച്ചയിലാണ്‌ ഫക്രുദ്ദീന്‍ അലി അസഭ്യവര്‍ഷം ചൊരിഞ്ഞ് വിവാദത്തിലായത്.
ചര്‍ച്ചയുടെ തുടക്കഭാഗത്ത് അവതാരകന്റെ ചോദ്യമെത്തിയപ്പോള്‍ സമചിത്തതയോടെ വേണം കാര്യങ്ങളെ കാണണമെന്നു പറഞ്ഞു തുടങ്ങിയ ഫക്രുദ്ദീന് പിന്നീട് കാര്യങ്ങള്‍ കൈവിട്ടു. തൊട്ടടുത്തിരുന്ന കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷഫീറിനു നേരെ അസഭ്യവര്‍ഷമായി, എടാ പോടാ വിളികളായി.


ലക്ഷ്മി നായരും, നാരായണന്‍ നായരും ഇടത് സ്വഭാവമുള്ളവരാണെന്നും, തന്റേടമുള്ള സ്ത്രീകളെ ഇങ്ങനെയാണോ ചീത്ത പറയേണ്ടതെന്നുമൊക്കെയായിരുന്നു ഫക്രുദീന്റെ വാദങ്ങള്‍. ലക്ഷ്മി നായരുടെ വസ്ത്രധാരണ രീതിയും കുക്കറി ഷോയും വച്ചാണ് ഓരോരുത്തന്‍മാര്‍ ഫെയ്സ്ബുക്കില്‍ അലക്കുന്നത്. എന്ത് ധാര്‍മ്മികമായ മര്യാദയാണിത്. ആത്മാഭിമാനമുളള സ്ത്രീയെ സരിത നായരെ പോലെ മറ്റൊരു നായര്‍ എന്നുപറഞ്ഞാണ് വിമര്‍ശനങ്ങള്‍ എന്നിങ്ങനെ സംസാരം നീണ്ടപ്പോള്‍ തൊട്ടടുത്തിരുന്ന കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷഫീര്‍ ഇടപെടുകയായിരുന്നു.

ഫക്രുദീനൊക്കെ ഒരു വിലയുണ്ടായിരുന്നു എന്നായിരുന്നു ഷഫീറിന്റെ കമന്റ്. ഒന്നു മിണ്ടാതിരിക്കടോ എന്ന് ഷഫീറിനോട് പറഞ്ഞുതുടങ്ങിയ ഫക്രുദീന് പിന്നെ സമചിത്തത കൈവരിക്കാനായില്ല. നിന്റെ നേതാവിനെപോലെ കെട്ടിപൊക്കിയ ഇമേജ് വേണ്ട. നിന്റെ നേതാവിനെ പോലെയല്ല. നിനക്കൊന്നും വസ്തുനിഷ്ഠമായി പറയാന്‍ അറിയില്ല. നീയാരെന്നാ വിചാരിച്ചേ. എടോ താനാരുവാ... ഊച്ചാളി, ഉഡായിപ്പ് എന്നിങ്ങനെയൊക്കെയായി ഫക്രുദ്ദീന്‍.

ഈ സമയം നോക്കിയിരിക്കാനല്ലാതെ അവതാരകന് മറ്റൊന്നും ചെയ്യാനായില്ല. തീര്‍ച്ചയായും, തീര്‍ച്ചയായും, സഭ്യമായ പ്രതികരണം എന്നതിലേക്കപ്പുറത്തേയ്ക്ക് കടക്കുന്നോ എന്ന് മാത്രമാണ് അവതാരകന്‍ പറഞ്ഞത്. ചോദ്യങ്ങള്‍ മറ്റുള്ളവരോട് ചോദിച്ച് വീണ്ടുമെത്തിയപ്പോഴും ഫക്രുദ്ദീനു
സമചിത്തത കൈവരിക്കാന്‍ കഴിഞ്ഞില്ല.

[caption id="attachment_77636" align="alignleft" width="326"] ഫക്രുദ്ദീനെ പരിഹസിക്കുന്ന ട്രോൾ[/caption]

ഇവനിതിന്റെ നടുവില്‍ കയറി സംസാരിക്കില്ലെന്ന് ഉറപ്പ് തരണം. അതിന്റെയിടയില്‍ കയറി പ്രശ്‌നമുണ്ടാക്കി ഞാന്‍ ലക്ഷ്മി നായരെ അനുകൂലിക്കുന്നു എന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം. സംവദിക്കുന്നവനോട് സംവദിക്കുകയും അലമ്പാന്‍ വരുന്നവനോട് അലമ്പുകയും ചെയ്യുന്ന ആളാണ് താനെന്ന് ഫക്രദ്ദീന്‍ പറഞ്ഞു.

ഷിജുഖാന്‍, റെജി ലൂക്കോസ്, രാഹുല്‍ ഈശ്വര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. നവമാധ്യമങ്ങളില്‍ ഫക്രൂദീന്റെ അസഭ്യവര്‍ഷം ഏറെ വമര്‍ശനങ്ങള്‍ക്കിടയാക്കുകയും ചെയ്തു. മദ്യപിച്ച് ലക്കുകെട്ടാണ് ഫക്രുദ്ദീന്‍ ചര്‍ച്ചയ്‌ക്കെത്തിയതെന്നായിരുന്നു ചിലരുടെ ആരോപണം. ഫക്രുദ്ദീനെ പരിഹസിച്ച് ട്രോളുകളുമിറങ്ങി.

Read More >>