ഇതുവരെ മദ്യപിച്ചിട്ടില്ല, പനിയുടെ അസ്വസ്ഥതയില്‍ നാട്ടിന്‍പുറത്തുകാരനായതുകൊണ്ട് ക്ഷോഭിച്ചു: ചാനല്‍ ചര്‍ച്ചയിലെ വിവാദത്തെക്കുറിച്ച് ഫക്രുദ്ദീന്‍ അലി

ലക്ഷ്മീനായരെ എതിര്‍ക്കേണ്ടത് അവരുടെ വീഴ്ചകള്‍ക്ക് പുറത്തായിരിക്കണം എന്നാണ് എന്റെ നിലപാട്. അല്ലാതെ ഉച്ചാരണത്തിന്റേയും വസ്ത്രധാരണ രീതിയുടേയും പുറത്താവരുതെന്നാണ് ഞാന്‍ പറഞ്ഞത്- ഫക്രുദ്ദീന്‍ അലി പറയുന്നു

ഇതുവരെ മദ്യപിച്ചിട്ടില്ല, പനിയുടെ അസ്വസ്ഥതയില്‍  നാട്ടിന്‍പുറത്തുകാരനായതുകൊണ്ട് ക്ഷോഭിച്ചു: ചാനല്‍ ചര്‍ച്ചയിലെ വിവാദത്തെക്കുറിച്ച് ഫക്രുദ്ദീന്‍ അലി

ലോ അക്കാദമി പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായര്‍ വിവാദത്തില്‍ കൈരളി ചാനലില്‍ നടന്ന ചര്‍ച്ചക്കിടെ രാഷ്ട്രീയ നിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് യുവ നേതാവിനോട് ക്ഷോഭിച്ചത് ചര്‍ച്ചയായിരുന്നു. പതിവില്ലാത്ത വിധം ഫക്രുദ്ദീന്‍ ക്ഷോഭിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധിപ്പേരാണ് രംഗത്തുവന്നത്. ഫക്രുദ്ദീന്‍ സി പി എമ്മിന് തലച്ചോര്‍ പണയം വെച്ച ആളാണെന്നും മദ്യം കഴിച്ചിട്ടാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്നുമൊക്കെയായിരുന്നു വിമര്‍ശനം. ഈ സാഹചര്യത്തില്‍ സംഭവത്തില്‍ വിശദീകരണവുമായി ഫക്രുദ്ദീന്‍ അലി രംഗത്തെത്തി.


താന്‍ ജീവിതത്തില്‍ മദ്യം കഴിച്ചിട്ടില്ലാത്ത ആളാണെന്നും ലക്ഷ്മി നായരെ ന്യയീകരിച്ചിട്ടില്ലെന്നും അദ്ദേഹം ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.


''ലക്ഷ്മീനായരെ എതിര്‍ക്കേണ്ടത് അവരുടെ വീഴ്ചകള്‍ക്ക് പുറത്തായിരിക്കണം എന്നാണ് എന്റെ നിലപാട്. അല്ലാതെ ഉച്ചാരണത്തിന്റേയും വസ്ത്രധാരണ രീതിയുടേയും പുറത്താവരുതെന്നാണ് ഞാന്‍ പറഞ്ഞത്. ഇതു പറഞ്ഞു പൂര്‍ത്തിയാക്കും മുന്‍പ് പാനലിലുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രതിനിധി ഇടക്കുകയറി ഞാന്‍ ലക്ഷ്മി നായരെ അനുകൂലിക്കുന്നെന്നു വരുത്തിതീര്‍ക്കുവാന്‍ ശ്രമിച്ചു. എന്നെ പറഞ്ഞു മുഴുമിപ്പിക്കുവാന്‍ അയാള്‍ അനുവദിച്ചില്ല.

ഇതിനിടയ്ക്ക് അയാള്‍ താനെന്നു വിളിച്ചപ്പോള്‍ ഒരു നാട്ടിന്‍ പുറത്തുകാരനെന്ന നിലയില്‍ പനിയുടെ അസ്വസ്ഥത കള്‍ക്കിടയില്‍ അതേ നാണയത്തില്‍ ഞാന്‍ തിരിച്ചടിച്ചതാണ്. വീഡിയോ കണ്ടാലത് മനസ്സിലാവും.

പറ്റുമെങ്കില്‍ വീഡിയോ മുഴുവന്‍ കാണുക. ആ തിരിച്ചടി അയാള്‍ അര്‍ഹിച്ചതാണ്. കാരണം മുമ്പൊരു ചര്‍ച്ചയില്‍ ഇതേപോലെ അയാള്‍ ഇടപെട്ടപ്പോള്‍ ഞാന്‍ നിശബ്‌നായി ഇരുന്നു കേട്ടതാണ്. പിന്നീട് മറുപടിയും പറഞ്ഞു. തുടര്‍ന്ന് അയാള്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല .പക്ഷേ പിറ്റേന്ന് നവ മാധ്യമത്തില്‍ അയാള്‍ എന്റെ വായടപ്പിച്ചു എന്ന തരത്തിലുള്ള അയാളുടെ ആളുകളുടെ കള്ള പ്രചാരണമാണ് കണ്ടത്.അതു കൊണ്ടു തന്നെ അയാള്‍ അര്‍ഹിക്കുന്ന വിധത്തിലുള്ള മറുപടി കൊടുത്തതില്‍ എനിക്ക് ഒരു കുറ്റബോധവുമില്ല. ഞാന്‍ മറ്റാരോടും ഇങ്ങനെ ഇടപെട്ടിട്ടില്ല. അസഭ്യം പറയാറുമില്ല. പിന്നെ ഇങ്ങോട്ട് പറഞ്ഞു വന്നവരോട് സഭ്യത വിടാതെ പ്രതികരിച്ചിട്ടുണ്ട്''- പോസ്റ്റ് പറയുന്നു

Read More >>