സൗദിയില്‍ പൊതുമാപ്പ് എന്ന വാര്‍ത്ത വ്യാജം

ജനുവരി 15 മുതല്‍ ഏപ്രില്‍ 12 വരെയാണ് പൊതുമാപ്പ് കാലാവധിയെന്നും അൽ വത്വൻ പത്രം റിപോർട്ടിനെ തുടര്‍ന്ന് പല മാധ്യമങ്ങളും ഇത് തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സൗദിയില്‍ പൊതുമാപ്പ് എന്ന വാര്‍ത്ത വ്യാജം

സൗദി അറേബ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതായുള്ള വാർത്തകൾ ശരിയല്ലെന്ന് അറബ് മാധ്യമങ്ങൾ. സൗദിയില്‍ അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിട്ടുപോകാനുള്ള അവസരം ഒരുക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു.

ജനുവരി 15 മുതല്‍ ഏപ്രില്‍ 12 വരെയാണ് പൊതുമാപ്പ് കാലാവധിയെന്നും അൽ വത്വൻ പത്രം റിപോർട്ടിനെ തുടര്‍ന്ന് പല മാധ്യമങ്ങളും ഇത് തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും ക്രിമിനല്‍ കുറ്റം ഒഴികെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്തമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ലേബര്‍ ഓഫീസില്‍ ടിക്കറ്റ് ഉള്‍പ്പെടെയുള്ള യാത്രാരേഖകള്‍ ഹാജരാക്കണമെന്നും. ഏപ്രില്‍ 12നുശേഷം അനധികൃത താമസക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഭരണകൂടം വ്യക്തമാക്കിയതായുമുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വ്യാജമാണ് എന്ന വാര്‍ത്തകള്‍ വരുന്നത്.