പതിനാറാം നൂറ്റാണ്ടിലെ പ്രതിമ നഗ്നമാണ്, അതിനാല്‍ പ്രസിദ്ധീകരിക്കാന്‍ കഴിയില്ല എന്നറിയിച്ച ഫേസ്ബുക്ക് അബദ്ധത്തിലായി

'കടലിന്റെ ദേവന്‍' എന്ന് വിശേഷിപ്പിക്കുന്ന നെപ്റ്റ്യൂണിന്റെ പ്രതിമ പതിനാറാം നൂറ്റാണ്ടില്‍ ഉള്ളതാണ്. ബോലോഗ്നയുടെ ഹൃദയഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ഈ പ്രതിമ കാണാന്‍ ധാരാളം സന്ദര്‍ശകരും എത്താറുണ്ട്. എന്നാല്‍ ത്രിശൂലമേന്തി നില്‍ക്കുന്ന നെപ്റ്റ്യൂണ്‍ പ്രതിമ നഗ്നമാണ്‌ എന്നുള്ളതായിരുന്നു ഫേസ്ബുക്ക് ശ്രദ്ധിച്ചത്.

പതിനാറാം നൂറ്റാണ്ടിലെ പ്രതിമ നഗ്നമാണ്, അതിനാല്‍ പ്രസിദ്ധീകരിക്കാന്‍ കഴിയില്ല എന്നറിയിച്ച ഫേസ്ബുക്ക് അബദ്ധത്തിലായി

ബില്ല്യന്‍ ഡോളര്‍ കമ്പനിയാണ് എന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല, ഫേസ്ബുക്ക് ചിലപ്പോള്‍ വളരെ സദാചാരവാദിയാകും. ഇറ്റലിയിലെ പ്രശസ്തമായ നെപ്റ്റ്യൂണ്‍ പ്രതിമ നഗ്നമാണ് എന്നു കണ്ടെത്തിയാണ് ഫേസ്ബുക്ക് ചരിത്രകാരിയായ എലിസയോട് അവര്‍ പോസ്റ്റ്‌ ചെയ്ത ചിത്രം പ്രസിദ്ധീകരിക്കാന്‍ കഴിയില്ല എന്ന് അറിയിച്ചത്.

ബോലോഗ്നയിലെ കഥകള്‍ കൗതുകങ്ങള്‍ കാഴ്ചകള്‍ എന്ന ഫേസ്ബുക്ക് പേജിലാണ് എലിസ ബാര്‍ബറി എന്ന വനിത നെപ്റ്റ്യൂണ്‍ പ്രതിമയുടെ ചിത്രം പോസ്റ്റ്‌ ചെയ്തത്.


'കടലിന്റെ ദേവന്‍' എന്ന് വിശേഷിപ്പിക്കുന്ന നെപ്റ്റ്യൂണിന്റെ പ്രതിമ 16-ാം നൂറ്റാണ്ടില്‍ നിർമ്മിച്ചതാണ്. ബോലോഗ്നയുടെ ഹൃദയഭാഗത്തു സ്ഥാപിച്ചിരിക്കുന്ന ഈ പ്രതിമ കാണാന്‍ ധാരാളം സന്ദര്‍ശകരും എത്താറുണ്ട്.

എന്നാല്‍ ത്രിശൂലമേന്തി നില്‍ക്കുന്ന നെപ്റ്റ്യൂണ്‍ പ്രതിമ നഗ്നമാണ്‌ എന്നുള്ളതായിരുന്നു ഫേസ്ബുക്ക് ശ്രദ്ധിച്ചത്.

"ലൈംഗീകചുവയുള്ള ചിത്രമാണ് ഇത്. ശരീരഭാഗങ്ങളുടെ അനാവശ്യപ്രകടനമാണ് ഇതിലുള്ളത്. നഗ്നചിത്രങ്ങള്‍ കലാപരമായോ വിദ്യാഭാസപരമായ ആവശ്യങ്ങള്‍ക്കോ ഫേസ്ബുക്ക് അനുവദിക്കുന്നതല്ല. ഞങ്ങളുടെ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ചിത്രം യോജിച്ചു പോകുന്നില്ല എന്നും അതിനാല്‍ ചിത്രം പോസ്റ്റ്‌ ചെയ്യുന്നത് തടഞ്ഞിരിക്കുന്നു" എന്നുമുള്ള സന്ദേശമാണ് ഫേസ്ബുക്കില്‍ നിന്നും എലിസയ്ക്ക് ലഭിച്ചത്.

"എന്റെ ഫേസ്ബുക്ക് പേജ് പ്രമോട്ട് ചെയ്യണം എന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ നെപ്റ്റ്യൂണ്‍ നഗ്നനാണ് എന്നുള്ളതാണ് ഫേസ്ബുക്ക് ശ്രദ്ധിച്ചത്. വിഡ്ഢിത്തം എന്നല്ലാതെ എന്ത് പറയാനാണ്?" എലിസ ചോദിക്കുന്നു.

അബദ്ധം മനസിലായതോടെ തിരുത്തുമായി ഫേസ്ബുക്ക് വക്താവ് പ്രസ്താവന നല്‍കി:

"സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ടു ഞങ്ങളുടെ ടീം ഓരോ ആഴ്ചയിലും ലക്ഷക്കണക്കിന് ചിത്രങ്ങള്‍ പരിശോധിക്കാറുണ്ട്. ചിലപ്പോള്‍ ഇത്തരത്തിലുള്ള പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. നെപ്റ്റ്യൂണ്‍ പ്രതിമ ഫേസ്ബുക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് എതിരായുള്ളതല്ല. തെറ്റ് സംഭവിച്ചതില്‍ ഖേദിക്കുന്നു. നെപ്റ്റ്യൂണ്‍ ദേവന്റെ ചിത്രം പോസ്റ്റ്‌ ചെയ്യാവുന്നതാണ് എന്ന് ഞങ്ങള്‍ അവരെ അറിയിച്ചിട്ടുണ്ട്"

ഏതായാലും ഖേദപ്രകടനത്തിലൂടെ ഫേസ്ബുക്ക് കപടസദാചാര കാഴ്ചപ്പാട് തിരുത്തി എന്ന് എലിസയും പ്രതികരിച്ചു.

Read More >>