അ‌ധികാരം ഒഴിയാൻ വിസമ്മതിച്ച മുൻ പ്രസിഡന്റ് രാജ്യം വിട്ടത് ഖജനാവു കൊള്ളയടിച്ച സമ്പത്തുമായി; ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തി ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ ഗാം​​ബി​​യ

ജെമ്മയ്ക്കെതിരെ പ്രക്ഷോഭം രൂക്ഷമായതിനെത്തുടർന്നു പ​​ടി​​ഞ്ഞാ​​റ​​ൻ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളു​​ടെ സൈ​​ന്യം പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. തുടർന്നു കൊട്ടാരം ഒഴിയാൻ നിർബന്ധിതനായ ജെ​​മ്മാ ശ​​നി​​യാ​​ഴ്ച ഇ​​ക്വ​​റ്റോ​​റി​​യ​​ൽ ഗി​​നി​​യ​​യ്ക്കു പോ​​യി. രാജ്യത്തെ ഖജനാവിലുണ്ടായിരുന്ന 114ല​​ക്ഷം ഡോ​​ള​​റും ​​​​ജെ​​മ്മാ ക​​ട​​ത്തി​​ക്കൊ​​ണ്ടു​​പോ​​യതായാണ് റിപ്പോർട്ടുകൾ.

അ‌ധികാരം ഒഴിയാൻ വിസമ്മതിച്ച മുൻ പ്രസിഡന്റ് രാജ്യം വിട്ടത് ഖജനാവു കൊള്ളയടിച്ച സമ്പത്തുമായി; ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തി ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ ഗാം​​ബി​​യ

ദാരിദ്ര്യത്തിൽ നിന്നും പതിന്മടങ്ങു ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തി ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ ഗാം​​ബി​​യ.ഗാംബിയയുടെ മു​​ൻ പ്ര​​സി​​ഡ​​ന്‍റ്  രാ​​ജ്യം​​വി​​ട്ട​​ത് ഖ​​ജ​​നാ​​വ് കൊ​​ള്ള​​യ​​ടി​​ച്ച​​ശേ​​ഷ​​മാ​​ണെ​​ന്ന് ആ​​രോ​​പ​​ണം. രാജ്യത്തു ഇരുപത്തിരണ്ടു വർഷം തുടർച്ചയായി ഭ​​ര​​ണം ന​​ട​​ത്തി​​യ യാ​​ഹ്യാ ജ​​മ്മായാണ് ഖജനാവു കൊള്ളയടിച്ചു രാജ്യം വിട്ടത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും അ​​ധി​​കാ​​രം ഒ​​ഴി​​യാ​​ൻ വി​​സ​​മ്മ​​തി​​ച്ച് ജെ​​മ്മാ കൊ​​ട്ടാ​​ര​​ത്തി​​ൽ തു​​ട​​രു​​ക​​യാ​​യി​​രു​​ന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ രാജ്യത്തെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നതാണ് ജെമ്മയുടെ നടപടി.

ജെമ്മയ്ക്കെതിരെ പ്രക്ഷോഭം രൂക്ഷമായതിനെത്തുടർന്നു പ​​ടി​​ഞ്ഞാ​​റ​​ൻ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളു​​ടെ സൈ​​ന്യം പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. തുടർന്നു കൊട്ടാരം ഒഴിയാൻ നിർബന്ധിതനായ ജെ​​മ്മാ ശ​​നി​​യാ​​ഴ്ച ഇ​​ക്വ​​റ്റോ​​റി​​യ​​ൽ ഗി​​നി​​യ​​യ്ക്കു പോ​​യി. രാജ്യത്തെ ഖജനാവിലുണ്ടായിരുന്ന 114ല​​ക്ഷം ഡോ​​ള​​റും ​​​​ജെ​​മ്മാ ക​​ട​​ത്തി​​ക്കൊ​​ണ്ടു​​പോ​​യതായാണ് റിപ്പോർട്ടുകൾ.

ജെ​​മ്മാ പ്രസിഡന്റായപ്പോൾ ഉപയോഗിച്ചിരുന്ന ആഡംബരക്കാറുകളും കടത്തിക്കൊണ്ടു പോയിട്ടുണ്ട്. പ്ര​​ത്യേ​​ക ച​​ര​​ക്കു​​വി​​മാ​​ന​​ത്തി​​ലാണ് ആ​​ഡം​​ബ​​ര കാ​​റു​​കൾ ക​​ട​​ത്തിയത്. അ‌ധികാരം ഒഴിഞ്ഞുകൊടുക്കാൻ വിസമ്മതിച്ച ജെ​​മ്മായുടെ നിലപാടിനെത്തുടർന്നു രാജ്യം കടുത്ത പ്രതിസന്ധിയിലായിരുന്നു. ഇതിനെത്തുടർന്നു ജെ​​മ്മാ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ അ​​ഡ​​മാ ബാ​​രോ അ​​യ​​ൽ​​രാ​​ജ്യ​​ത്തു​​വ​​ച്ചാ​​ണ് സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത​​ത്.

​ജെ​​മ്മാ രാജ്യം വിട്ടതോടെ ബാരോ കഴിഞ്ഞദിവസം രാജ്യത്തു തിരിച്ചെത്തി. ബാ​​രോ​​യ്ക്കു പി​​ന്തു​​ണ​​യു​​മാ​​യി പ​​ടി​​ഞ്ഞാ​​റ​​ൻ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളു​​ടെ സൈ​​ന്യ​​വും ഗാം​​ബി​​യ​​യി​​ൽ എത്തിയിട്ടുണ്ട്.

Read More >>