മോദിയുടെ നിര്‍ദ്ദേശപ്രകാരം യുഎഇ സര്‍ക്കാര്‍ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ പിടിച്ചെടുത്തെന്ന പ്രചരണം; വാര്‍ത്ത തള്ളി യുഎഇ സ്ഥാനപതി

നോട്ടു നിരോധനത്തെ തുടര്‍ന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെട്ടു നിന്ന സമയത്താണ് പ്രസ്തുത വാര്‍ത്ത ഉയർന്നു വന്നത്. നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായാണ് ബിജെപി ഇത്തരത്തിലുള്ള കള്ള പ്രചരണപങ്ങള്‍ നടത്തുന്നതെന്നു പ്രതിപക്ഷ കക്ഷികളും ആരോപിച്ചിരുന്നു.

മോദിയുടെ നിര്‍ദ്ദേശപ്രകാരം യുഎഇ സര്‍ക്കാര്‍ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ പിടിച്ചെടുത്തെന്ന പ്രചരണം; വാര്‍ത്ത തള്ളി യുഎഇ സ്ഥാനപതി

ദാവൂദ് ഇബ്രാഹിമിന്റെ 15000 കോടി രൂപയുടെ സ്വത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ വിവരത്തെ തുടര്‍ന്ന് യുഎഇ കണ്ടുകെട്ടിയതായുള്ള അവകാശവാദം നിഷേധിച്ച് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ്അല്‍ ബന്ന. ബിജെപിയുടെ അവകാശവാദം യുഎഇ സ്ഥാനപതി നിക്ഷേപിച്ച വാര്‍ത്ത 'ദ ഹിന്ദു' പത്രമാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ കണ്ടെത്തിയതുസംബന്ധിച്ച വാര്‍ത്തകള്‍ക്കു യാതൊരു അടിസ്ഥാനവുമില്ലെന്നു ബന്ന പ്രതികരിച്ചു. ഈ വാര്‍ത്ത താന്‍ അറിഞ്ഞതു മാധ്യമങ്ങളില്‍ നിന്നുമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ രഹസ്യാന്വേണ വിഭാഗവും പ്രസ്തുത വാര്‍ത്ത നിഷേധിച്ചു രംഗത്തെത്തിയിരുന്നു.
ഇന്ത്യ തിരയുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ യുഎഇയിലെ 15000 കോടി രൂപയുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തതായി അവകാശപ്പെട്ട് ബിജെപിയാണു രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ നയതന്ത്രത്തിന്റെ വിജയമായാണ് ബിജെപി ഇക്കാര്യത്തെ ഉയര്‍ത്തിക്കാട്ടിയത്. ബിജെപി ഈ വാര്‍ത്ത പുറത്തു വിട്ടതിനുശേഷവും ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരില്‍നിന്നും യാതൊരു സ്ഥിരീകരണവും ഉണ്ടായിരുന്നില്ല.

Read More >>