എംസിറോഡിലെ പ്രധാന പാലങ്ങളിലൊന്നായ ഏനാത്ത് പാലം താഴ്ന്നു

ഏനാത്ത് കല്ലടയാറിന് കുറുകെ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച 105 വര്‍ഷം പഴക്കമുള്ള പഴയപാലം പൊളിച്ചുമാറ്റി 15 വര്‍ഷം മുമ്പാണ് പുതിയ പാലം നിര്‍മിച്ചത്.

എംസിറോഡിലെ പ്രധാന പാലങ്ങളിലൊന്നായ ഏനാത്ത് പാലം താഴ്ന്നു

കൊല്ലം- പത്തനംതിട്ട ജില്ലകളെത്തമ്മില്‍ ബന്ധിപ്പിക്കുന്നതും എംസി റോഡിലെ പ്രധാന പാലങ്ങളിലൊന്നുമായ ഏനാത്ത് പാലം താഴ്ന്നു. ചൊവ്വാഴ്ച വൈകുന്നേരം ചെറിയ ശബ്ദത്തോടെ ഉപരിതലത്തിലെ കൈവരികള്‍ അകന്നുമാറുകയായിരുന്നു. തുടര്‍ന്നു നടന്ന പരിശോധനയിലാണു പാലം താഴ്ന്നാതായി കണ്ടെത്തിയത്.

പാലത്തിന്റെ കൊല്ലം ജില്ലയുടെ ഭാഗത്തുള്ള തൂണുകളിലൊന്നിന് ചരിവ് സംഭവിച്ചിട്ടുള്ളതായും നാട്ടുകാര്‍ കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചു പൊലീസ് സ്ഥലത്തെത്തുകയും അല്‍പസമയം ഗതാഗതം നിര്‍ത്തിവയ്ക്കുകയും ചെയ്തു. പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ പാലം അപകടാവസ്ഥയിലല്ലെന്നു ബോധ്യപ്പെട്ടതിനാല്‍ തുടര്‍ന്നു ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.

രാത്രിയായതിനാല്‍ പാലത്തിന്റെ അടിഭാഗത്ത് പൊലീസിനു പരിശോധന നടത്താന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ പാലം- റോഡു വിഭാഗത്തിലെ വിദഗ്ധര്‍ ബുധനാഴ്ച സ്ഥലപരിശോധന നടത്തുമെന്നു അധികൃതര്‍ അറിയിച്ചു.

ഏനാത്ത് കല്ലടയാറിന് കുറുകെ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച 105 വര്‍ഷം പഴക്കമുള്ള പഴയപാലം പൊളിച്ചുമാറ്റി 15 വര്‍ഷം മുമ്പാണ് പുതിയ പാലം നിര്‍മിച്ചത്.

Read More >>