അപകടാവസ്ഥയിലായ ഏനാത്ത് പാലം ഗതാഗത യോഗ്യമാക്കാന്‍ ആറുമാസത്തിലധികം വേണം

പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കൊച്ചിയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരും നടത്തിയ പരിശോധനയിലാണ് സ്ഥിതി വ്യക്തമായത്. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച ഉന്നത ഉദ്യോഗസ്ഥരാണ് ബലക്ഷയം സ്ഥിരീകരിച്ചത്. തകരാര്‍ ഗുരുതരമായതിനെ തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്.

അപകടാവസ്ഥയിലായ ഏനാത്ത് പാലം ഗതാഗത യോഗ്യമാക്കാന്‍ ആറുമാസത്തിലധികം വേണം

നിര്‍മാണത്തിലെ അപാകത മൂലം തകരാറിലായ എംസി റോഡിലെ ഏനാത്ത് പാലം ഗതാഗതയോഗ്യമാക്കാന്‍ ആറുമാസത്തോളം സമയം വേണ്ടിവരുമെന്നു കണ്ടെത്തല്‍. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കൊച്ചിയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരും നടത്തിയ പരിശോധനയിലാണ് സ്ഥിതി വ്യക്തമായത്. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച ഉന്നത ഉദ്യോഗസ്ഥരാണ് ബലക്ഷയം സ്ഥിരീകരിച്ചത്.

തകരാര്‍ ഗുരുതരമായതിനെ തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. ചെറു വാഹനങ്ങള്‍ പോലും പാലത്തിലൂടെ കടത്തിവിടാന്‍ പാടില്ലെന്നും ഒരു തൂണിനു വലിയ തോതില്‍ ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും എഐടിയിലെ വിദഗ്ധന്‍ ഡോ.അരവിന്ദ് പറഞ്ഞു. തകരാര്‍ പൂര്‍ണമായും പരിഹരിക്കാനാകുമെങ്കിലും അതിനു സമയമെടുക്കും. ഇത് ഏതുരീതിയില്‍ വേണമെന്നു പിന്നീട് ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ചൊവ്വാഴ്ച വൈകുന്നേരമാണ് ഏനാത്ത് പാലം താഴ്ന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ചെറിയ ശബ്ദത്തോടെ ഉപരിതലത്തിലെ കൈവരികള്‍ അകന്നുമാറുകയായിരുന്നു. തുടര്‍ന്നുനടന്ന പരിശോധനയിലാണു പാലം താഴ്ന്നാതായി കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചു പൊലീസ് സ്ഥലത്തെത്തുകയും അല്‍പസമയം ഗതാഗതം നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ പാലം അപകടാവസ്ഥയിലല്ലെന്നു ബോധ്യപ്പെട്ടതിനാല്‍ തുടര്‍ന്നു ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.

എന്നാല്‍ തകരാര്‍ ഗുരുതരമാണെന്നു പിന്നീടു കണ്ടെത്തുകയായിരുന്നു. പാലത്തില്‍ വിള്ളല്‍ വീണ സ്പാനിനെ താങ്ങിനിന്ന തൂണിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റ് ഇളകിയും ചുറ്റുമുള്ള മണ്ണ് ഒലിച്ചുപോയതുമാണ് ബലക്ഷയത്തിനു കാരണമെന്നാണു വിലയിരുത്തല്‍. കൊച്ചിയില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധര്‍ എടുത്ത വീഡിയോകള്‍ പരിശോധിച്ച ശേഷമായിരുന്നു ഇക്കാര്യം കണ്ടെത്തിയത്.

ഏനാത്ത് കല്ലടയാറിന് കുറുകെ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച 105 വര്‍ഷം പഴക്കമുള്ള പഴയപാലം പൊളിച്ചുമാറ്റി 15 വര്‍ഷം മുമ്പാണ് പുതിയ പാലം നിര്‍മിച്ചത്.

Read More >>