അസാധു നോട്ടുകള്‍ കേരളത്തില്‍ മാറ്റി നല്‍കേണ്ടെന്നു കേന്ദ്രസര്‍ക്കാര്‍; നാട്ടിലെത്തുന്ന പ്രവാസി മലയാളികള്‍ക്ക് അലച്ചിലിന്റെ ദിനങ്ങള്‍

രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലെ റിസര്‍വ് ബാങ്ക് ശാഖകളില്‍നിന്നു മാത്രം പ്രവാസി ഇന്ത്യക്കാരുടെ പണം മാറി നല്‍കിയാല്‍ മതിയെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്നാണ് ഈ സാഹചര്യം സംജാതമായത്.

അസാധു നോട്ടുകള്‍ കേരളത്തില്‍ മാറ്റി നല്‍കേണ്ടെന്നു കേന്ദ്രസര്‍ക്കാര്‍; നാട്ടിലെത്തുന്ന പ്രവാസി മലയാളികള്‍ക്ക് അലച്ചിലിന്റെ ദിനങ്ങള്‍

റിസര്‍വ് ബാങ്കിന്റെ കേരളത്തിലെ ശാഖകളില്‍ അസാധു നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സൗകര്യമില്ലാത്തതു പ്രവാസി മലയാളികളെ സംബന്ധിച്ചു വന്‍ ദുരിതമാണു സമ്മാനിക്കുന്നത്. കുറച്ചുദിവസത്തെ ലീവുമായി നാട്ടിലെത്തുന്ന പ്രവാസികള്‍ തങ്ങളുടെ കൈവശമുള്ള നോട്ടുമാറാന്‍ ചെന്നൈ, മുംബൈ, ഡല്‍ഹി, കോല്‍ക്കത്ത, നാഗ്പൂര്‍ എന്നിവിടങ്ങളിലെ ഓഫീസുകളില്‍ എത്തേണ്ട ഗതികേടിലാണ്. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലെ റിസര്‍വ് ബാങ്ക് ശാഖകളില്‍നിന്നു മാത്രം പ്രവാസി ഇന്ത്യക്കാരുടെ പണം മാറി നല്‍കിയാല്‍ മതിയെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്നാണ് ഈ സാഹചര്യം സംജാതമായത്.


പ്രവാസി മലയാളികളുടെ പണം സ്വന്തം നാട്ടില്‍ മാറാന്‍ കഴിലയാത്തതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. റദ്ദാക്കപ്പെട്ട കറന്‍സി മാറ്റിയെടുക്കാന്‍ ജൂണ്‍ 30 വരെയാണു പ്രവാസി ഇന്ത്യക്കാര്‍ക്കു സമയം അനുവദിച്ചിട്ടുള്ളത്. എന്നാല്‍ കേരളത്തിലെ റിസര്‍വ് ബാങ്കിന്റെ റീജീയണല്‍ ഓഫീസുകളായ കൊച്ചിയിലും തിരുവനന്തപുരത്തും പ്രവാസികളുടെ പണം മാറി നല്‍കേണ്ടെന്നു ബന്ധപ്പെട്ടവര്‍ക്ക് ഒന്നാം തീയതി നിര്‍ദേശം ലഭിച്ചിരുന്നു. ഇതുമൂലം വിമാനം കയറി നാട്ടിലെത്തുന്നവര്‍ വീണ്ടും വിമാനമോ ട്രയിനോ കയറേണ്ട അവസ്ഥയിലാണ്.

നോട്ട് പിന്‍വലിച്ച കാലത്ത് വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്ക് മാര്‍ച്ച് 31 വരെയും നോട്ടുകള്‍ മാറ്റിവാങ്ങാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. പ്രവാസികള്‍ റദ്ദാക്കപ്പെട്ട കറന്‍സിയുടെ എണ്ണവും തുകയും അടക്കമുള്ള വിവരങ്ങള്‍ വിമാനത്താവളത്തില്‍ കസ്റ്റംസുകാരുടെ പക്കല്‍ നല്‍കണമെന്നാണ് ചട്ടം. കസ്റ്റംസിന്റെ മുദ്രവച്ച സര്‍ട്ടിഫിക്കറ്റ് സഹിതം ഇവ റിസര്‍വ് ബാങ്കില്‍ നല്‍കി മാറുകയാണ് ചെയ്യേണ്ടത്.

Read More >>