മുലായത്തിനും അഖിലേഷിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ഇരുവരേയും പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ വിശദവിവരങ്ങള്‍ അടങ്ങിയ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് നിര്‍ദേശം. തിങ്കളാഴ്ചക്കു മുമ്പ് സത്യവാങ്മൂലം നല്‍കണം.

മുലായത്തിനും അഖിലേഷിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയിലെ കടുത്ത തര്‍ക്കത്തിന്റേയും പിളര്‍പ്പിന്റേയും പശ്ചാത്തലത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ മുലായംസിങ് യാദവിനും മുഖ്യമന്ത്രി അഖിലേഷ് യാദവിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഇരുവരേയും പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ വിശദവിവരങ്ങള്‍ അടങ്ങിയ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് നിര്‍ദേശം. തിങ്കളാഴ്ചക്കു മുമ്പ് സത്യവാങ്മൂലം നല്‍കണം.

ഇരുവരും തമ്മിലുള്ള പോര് കനത്തതോടെ മകന്‍ അഖിലേഷിനേയും ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവിനേയും മുലായം പുറത്താക്കിയിരുന്നു. എന്നാല്‍ ആറുവര്‍ഷത്തേക്കുള്ള സസ്‌പെന്‍ഷന്‍ 18 മണിക്കൂറില്‍ ഒതുങ്ങി ഇരുവരും പിറ്റേദിവസം പാര്‍ട്ടിയിലേക്കു തിരിച്ചെത്തിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ലഖ്‌നൗവില്‍ ചേര്‍ന്ന അടിയന്തര ദേശീയ കൗണ്‍സില്‍ മുലായത്തെ പുറത്താക്കി, അഖിലേഷിനെ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന്, പാര്‍ട്ടി ചിഹ്നമായ സൈക്കിള്‍ തങ്ങള്‍ക്കു വേണമെന്ന വാദവുമായി ഇരു കൂട്ടരും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു.

Read More >>