തെരഞ്ഞെടുപ്പ് കമ്മീഷനും റിസർവ് ബാങ്കും തർക്കത്തിലേക്ക്

ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികൾക്ക് തെരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ രണ്ടുലക്ഷം രൂപ പിൻവലിക്കാൻ കഴിയണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം.

തെരഞ്ഞെടുപ്പ് കമ്മീഷനും റിസർവ് ബാങ്കും തർക്കത്തിലേക്ക്

തെരഞ്ഞെടുപ്പു കമ്മീഷനും റിസർവ് ബാങ്കും ഏറ്റുമുട്ടലിലേക്ക്. സ്ഥാനാർത്ഥികൾക്ക് പിൻവലിക്കാവുന്ന തുകയുടെ പരിധി വർദ്ധിപ്പിക്കണമെന്ന ആവശ്യത്തെതുടർന്നാണ് തർക്കം. നിലവിൽ പിൻവലിക്കാവുന്ന തുകയുടെ പരിധി 24,0000ത്തിൽ നിന്നും രണ്ടുലക്ഷം ആക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം.

റിസർവ് ബാങ്ക് ഗവർണ്ണർ ഊർജ്ജിത് പട്ടേലിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിലവ് വിഭാഗം ഡയറക്ടർ ജനറൽ ദിലീപ് ശർമയാണ് ഇതു സംബന്ധിച്ച് കത്തയച്ചത്.


തെരഞ്ഞെടുപ്പ് സുഗമമായി നടത്താനുള്ള ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്നും അതിനായി ഭരണഘടനാപരമായി ചുമതലപ്പെടുത്തിയിരിക്കുന്ന സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്നും കത്തിൽ ഓർമ്മിപ്പിക്കുന്നു. ജനുവരി 24ലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം കത്തയച്ചത്. തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുന്ന മാർച്ച് 11 വരെ സ്ഥാനാർത്ഥികളെ രണ്ടുലക്ഷം രൂപ പിൻവലിക്കാൻ അനുവദിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം.

നിയമപ്രകാരം ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികൾക്ക് 28 ലക്ഷം രൂപ വീതവും 20 ലക്ഷം വീതം ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികൾക്ക് ചെലവഴിക്കാൻ സാധിക്കും. റിസർവ് ബാങ്ക് ഓർമ്മിപ്പിച്ചു.

Read More >>