ഗോവയിലെ പമ്പുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മോദി ചിത്രങ്ങള്‍ മാറ്റണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
| Updated On: 2017-01-13T09:30:37+05:30 | Location :
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലെ പെരുമാറ്റചട്ടം അനുസരിച്ചാണ് കമ്മീഷന് ഇത് ആവശ്യപ്പെടുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ ഗോവയിലെ പെട്രോള്‍ പമ്പുകളില്‍ പ്രദര്‍ശനം ചെയ്തിരിക്കുന്നത് നീക്കണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കാബിനറ്റ് സെക്രട്ടറിയ്ക്കു കത്ത് നല്കി.
ഗ്യാസ് സബ്സിഡി ഉപേക്ഷിച്ചവരെ അഭിവാദ്യം ചെയ്യുന്ന തരത്തിലുള്ള ചിത്രങ്ങളാണ് പമ്പുകളില്‍ സ്ഥാപിച്ചിരിക്കുന്നത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ആവശ്യപ്പെടുന്നതെന്നും കമ്മീഷന് കത്തില്‍ പറയുന്നുണ്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലെ പെരുമാറ്റചട്ടം അനുസരിച്ചാണ് കമ്മീഷന് ഇത് ആവശ്യപ്പെടുന്നത്.
കൂടാതെ ഗ്യാസ് സബ്സിഡി വേണ്ടെന്നു വച്ചവര്‍ക്ക് പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ഉത്തരാഘണ്ടില് എണ്ണക്കമ്പനികള്‍ വിതരണം ചെയ്യുന്ന വീഡിയോയും തങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ഇപ്പോള്‍ നിര്‍ത്തി വയ്ക്കണം എന്നും തെരഞ്ഞെടുപ്പു കമ്മീഷന് നിര്‍ദേശിക്കുന്നു.
തെരഞ്ഞെടുപ്പ് ചട്ടപ്രകാരം ഇത് നിയമലംഘനമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ ദ്രുതഗതിയില്‍ ഉള്ള നടപടികള്‍ സ്വീകരിക്കണം എന്ന് കമ്മീഷന് കാബിനെറ്റ് സെക്രട്ടറിയ്ക്കു നല്കിയ കത്തില്‍ പറയുന്നു.