ത്രിപുരയിലും ആസ്സാമിലും ഭൂകമ്പം; ആളപായമില്ല

ത്രിപുരയിലെ അമ്പാസയിലും ആസ്സാമിലെ ഗുവാഹത്തിയിലുമാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അമ്പാസയില്‍ ഉണ്ടായത്.

ത്രിപുരയിലും ആസ്സാമിലും ഭൂകമ്പം; ആളപായമില്ല

ന്യൂഡല്‍ഹി: ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുരയിലും ആസ്സാമിലും ഭൂചലനം. ത്രിപുരയിലെ അമ്പാസയിലും ആസ്സാമിലെ ഗുവാഹത്തിയിലുമാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അമ്പാസയില്‍ ഉണ്ടായത്.

ഉച്ചയ്ക്കുശേഷം 2.42നാണു ഭൂകമ്പമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു. അതേസമയം, ഭൂചനലത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍.


Read More >>