മോദിയുടെ ശബരി പദ്ധതി ബാധ്യതയാകുമെന്നു ഇ ശ്രീധരന്‍

ഈ പദ്ധതി ഭാവിയില്‍ വലിയ ബാധ്യതയാകുമെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്ന 10 പദ്ധതികളില്‍ ശബരി പദ്ധതിയും ഉള്‍പ്പെട്ടത് അത്ഭുതകരമാണെന്നും ശ്രീധരന്‍ പറഞ്ഞു.

മോദിയുടെ ശബരി പദ്ധതി ബാധ്യതയാകുമെന്നു ഇ ശ്രീധരന്‍

പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ നടപ്പിലാകുന്ന എരുമേലി- ശബരി റെയില്‍ പദ്ധതിക്കെതിരെ ഇ ശ്രീധരന്റെ മുന്നറിയിപ്പ്. പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയച്ചു. ഈ പദ്ധതി ഭാവിയില്‍ വലിയ ബാധ്യതയാകുമെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്ന 10 പദ്ധതികളില്‍ ശബരി പദ്ധതിയും ഉള്‍പ്പെട്ടത് അത്ഭുതകരമാണെന്നും ശ്രീധരന്‍ പറഞ്ഞു. പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്ന പ്രഗതി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ശബരി പാതയുടെ നിര്‍മ്മാണം നടപ്പിലാക്കുവാന്‍ ലക്ഷ്യമിട്ടിരുന്നത്. ഇതാദ്യമായാണ് കേരളത്തില്‍ നിന്ന് ഒരു പദ്ധതി പ്രഗതിയില്‍ ഉള്‍പ്പെടുത്തുന്നതെന്നുള്ളതും ശബരി പാതയ്ക്കു വാര്‍ത്താപ്രാധാന്യം നേടിക്കൊടുത്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് നിരീക്ഷിക്കുന്ന പ്രോ ആക്ടീവ് ഗവേണന്‍സ് ആന്‍ഡ് ടൈംലി ഇംപ്ലിമെന്റേഷന്‍ പദ്ധയിലാണ് ശബരി റെയില്‍പാതയെ ഉള്‍പ്പെടുത്തിയിരുന്നത്. പദ്ധതി വേഗത്തിലാക്കാന്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ അളവ് കുറയ്ക്കാനും തീരുമാനം എടുത്തിരുന്നു.പാതയുടെ ഇരുഭാഗത്തായി മൂന്നു മീറ്റര്‍ സ്ഥലമെടുക്കുന്നതു ശബരി പദ്ധതിയ്ക്കു ഒന്നര മീറ്ററായി കുറയ്ക്കാനാണ് തീരുമാനം എടുത്തിരുന്നത്.

Read More >>