ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ പ്രസംഗിച്ച വേദി ചാണകവെള്ളം തളിച്ചു ശുദ്ധീകരിച്ചു ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം

കേരളത്തിലെ ആക്രമണങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റിയാല്‍ മതിയെന്ന എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് പ്രചോദനം നല്‍കുന്നത് ചെഗുവേരയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സംവിധായകന്‍ കമലിന് തീവ്രവാദ ബന്ധമുണ്ടെന്നും അദ്ദേഹം രാജ്യം വിടണമെന്നും പ്രസ്താവന നടത്തിയ രാധാകൃഷ്ണന്‍ എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നയാളാണ് കമലെന്നും ആരോപിച്ചിരുന്നു.

എംടി വാസുദേവന്‍ നായര്‍ക്കും കമലിനും ചെഗുവേരയ്ക്കും എതിരെയുള്ള ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്റെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചു ഡിവൈഎഫ്‌ഐയുടെ ശുദ്ധീകരണ പ്രതിഷേധം. എഎന്‍ രാധാകൃഷ്ണന്‍ സംസാരിച്ച വേദിനിന്ന സ്ഥലം ഡിവൈഎഫ്‌ഐ ചാണകം തളിച്ചു ശുദ്ധീകരിച്ചു. കോഴിക്കോടു പേരാമ്പ്രയിലെ വേദിയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനമായെത്തി ചാണകം തളിച്ചു ശുദ്ധീകരിച്ചത്.

[video width="400" height="230" mp4="http://ml.naradanews.com/wp-content/uploads/2017/01/DYFI.mp4"][/video]

കേരളത്തിലെ ആക്രമണങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റിയാല്‍ മതിയെന്ന എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് പ്രചോദനം നല്‍കുന്നത് ചെഗുവേരയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സംവിധായകന്‍ കമലിന് തീവ്രവാദ ബന്ധമുണ്ടെന്നും അദ്ദേഹം രാജ്യം വിടണമെന്നും പ്രസ്താവന നടത്തിയ രാധാകൃഷ്ണന്‍ എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നയാളാണ് കമലെന്നും ആരോപിച്ചിരുന്നു.

മുന്‍പ് എംടിയെ വിമര്‍ശിച്ചും രാധാകൃഷണന്‍ രംഗത്തെത്തിയിരുന്നു. നോട്ട് നിരോധനത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനേയും നരേന്ദ്ര മോദിയേയും വിമര്‍ശിക്കാന്‍ എംടിക്ക് എന്ത് അവകാശമാണ് ഉള്ളതെന്ന് എഎന്‍ രാധാകൃഷ്ണന്‍ ചോദിച്ചിരുന്നു.

Read More >>