ദുബായ് ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ ശനിയാഴ്ച സമാപിക്കും

ഷോപ്പിംഗ് മേഖല മാത്രമല്ല, ഹോസ്പിറ്റാലിറ്റി, ട്രാവൽ, ഫിനാൻഷ്യൽ സർവീസ് തുടങ്ങിയ മേഖലകളിലും ഡിഎസ്എഫ് സജീവമായി നില നിന്നു

ദുബായ് ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ ശനിയാഴ്ച സമാപിക്കും

34 ദിവസങ്ങളുടെ ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയാകുന്നു. ജനുവരി 28 ശനിയാഴ്ച ദുബായ് ഷോപ്പിംഗ്‌ ഫെസ്റ്റിവലിന് സമാപനം കുറിക്കും. 2016 ഡിസംബര്‍ 26 നാണ് ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ 22 മത് ഡിഎസ്എഫ് ആരംഭിച്ചത്. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഇരുപത്തിരണ്ടാമത് എഡിഷനാണ് ഇത്തവണ ദുബായ് ടൂറിസം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ആഘോഷപ്പൂര്‍വ്വം നടന്നത്.

ഷോപ്പിംഗ് മേഖല മാത്രമല്ല, ഹോസ്പിറ്റാലിറ്റി, ട്രാവൽ, ഫിനാൻഷ്യൽ സർവീസ് തുടങ്ങിയ മേഖലകളിലും ഡിഎസ്എഫ് സജീവമായി നില നിന്നു


ദുബായ് ഷോപ്പിംഗ് മാള്‍ഗ്രൂപ്പ് പത്ത് ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ ഉപഭോക്താക്കള്‍ക്കായി നല്‍കി. വെടിക്കെട്ടുകളും വിവിധ കലാപരിപാടികളും ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്

പ്രധാന വേദിയായ ഗ്ലോബൽ വില്ലേജില്‍ പതിവ് പോലെ മിക്ക ദിവസങ്ങളിലും നല്ല തിരക്ക് അനുഭവപ്പെട്ടു.

ഉപഭോക്താക്കള്‍ക്ക് ചില ഉത്പനങ്ങളില്‍ 75% മുതല്‍ 90% വരെ ഡിസ്കൌണ്ട് നിരക്കില്‍ ഡിഎസ്എഫില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ കഴിയുമായിരുന്നു.

മറ്റു എഡിഷനുകളില്‍ നിന്നും വിഭിന്നമായി ഇത്തവണ 24 മണിക്കൂറും നീണ്ടുനില്‍ക്കുന്ന ഷോപ്പിംഗ്‌ മേളയാണ് ക്രമീകരിച്ചിരുന്നത്. ദുബായിലെ മാളുകളും ഉയർന്ന വ്യാപാരം രേഖപ്പെടുത്തിയിട്ടുണ്ട്.