ദുബായ്: ധനികരുടെ ഏറ്റവും പ്രിയപ്പെട്ട അറബിനാട്

ധനികര്‍ ഇഷ്ടപ്പെടുന്ന ലോകത്തിലെ മികച്ച 50 നാടുകള്‍ എന്ന സര്‍വ്വേയില്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറബ് നാടുകളിലെ മിന്നും താരമായി ദുബായിയെ കണ്ടെത്തിയിരിക്കുന്നത്.

ദുബായ്: ധനികരുടെ ഏറ്റവും പ്രിയപ്പെട്ട അറബിനാട്

എണ്ണവിലയുടെ അനിശ്ചിത്വാവസ്ഥയ്ക്കിടയിലും എമിറേറ്റ്സിന് ഇനി സന്തോഷിക്കാം. കോടീശ്വരന്മാരായ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി ദുബായ് മാറുന്നു.

രണ്ടു ഗള്‍ഫ്‌ രാജ്യങ്ങള്‍ ലോകത്തിലെ കോടീശ്വരന്മാരുടെ ആദ്യത്തെ 50 പട്ടണങ്ങളില്‍ പ്രിയപ്പെട്ട ടൂറിസ്റ്റ് സ്പോട്ടായി മാറുന്നു എന്നാണ് പുതിയ സര്‍വ്വേഫലം പറയുന്നത്.

ധനികര്‍ ഇഷ്ടപ്പെടുന്ന ലോകത്തിലെ മികച്ച 50 നാടുകള്‍ എന്ന സര്‍വ്വേയില്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറബ് നാടുകളിലെ മിന്നും താരമായി ദുബായിയെ കണ്ടെത്തിയിരിക്കുന്നത്. ആഗോള റിയല്‍ എസ്റ്റേറ്റ്‌ വിപണിയുടെ ഭാഗമായി ആല്‍ഫ സിറ്റീസാണ് സര്‍വ്വേ നടത്തിയത്.


30 മില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ 110 മില്യണ്‍ ദിര്‍ഹത്തിനു മുകളില്‍ ആസ്തിയുള്ളവര്‍ ആഡംബരം നിറഞ്ഞ ജീവിതശൈലിക്കായി റിയല്‍ എസ്റ്റേറ്റ്‌ രംഗത്ത് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന അറബ് നാട് ദുബായിയാണ്.

ഇത്തരത്തില്‍ തന്നെ ലോകധനികരുടെ പ്രിയപെട്ട സ്ഥലങ്ങളില്‍ 36മത് സ്ഥാനമാണ് ദുബായിക്കുള്ളത്. കുവൈറ്റ്‌ 42മത് സ്ഥാനത്തും അബുദാബി 50മത് സ്ഥാനത്തുമാണ് ഉള്ളതെന്ന് ഗള്‍ഫ് ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
ഇതരമതവിശ്വാസികളെ ഉള്‍ക്കൊള്ളാനുള്ള മനോഭാവം, പാശ്ചാത്യ നാടുകളോട് ഇണങ്ങുന്ന ജീവിതശൈലി, ലോകോത്തരനിലവാരമുള്ള പശ്ചാത്തലസൗകര്യങ്ങള്‍, ബിസിനസ്/ ടൂറിസം മേഖലയുടെ വികസനമ എന്നിവയാണ് ദുബായിയെ നിക്ഷേപസൗഹൃദ പ്രദേശമായ കണക്കാനുള്ള കാരണങ്ങള്‍.

ശതകോടീശ്വരന്മാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ആദ്യത്തെ പട്ടണങ്ങള്‍ സര്‍വ്വേയില്‍ ക്രമപ്രകാരം ഇങ്ങനെയാണ്:

  1. ലണ്ടന്‍-യു.കെ

  2. ന്യൂയോര്‍ക്ക്‌-അമേരിക്ക

  3. ടോക്യോ-

  4. സിഡ്നി-ഓസ്ട്രേലിയ

  5. പാരിസ്-ഫ്രാന്‍സ്

  6. ഷിക്കാഗോ-അമേരിക്ക

  7. സാന്‍ ഫ്രാന്‍സിസ്കോ- അമേരിക്ക

  8. ഒസാക-ജപ്പാന്‍

  9. ടോറോന്റോ- കാനഡ

  10. വാഷിംഗ്‌ടണ്‍ ഡി.സി- അമേരിക്ക