വിസാ ചട്ടങ്ങൾ കടുപ്പിക്കാനൊരുങ്ങി ട്രംപ്; ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികൾ ബുദ്ധിമുട്ടും

വൈറ്റ് ഹൗസിന്റെ പരിഗണനയിലിരിക്കുന്ന ‘നിയമപരമായ കുടിയേറ്റം നിയന്ത്രിക്കാനുള്ള’ നിയമമാണു ചോർന്നത്. അമേരിക്കക്കാരുടെ തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിനും വിദേശികളായ തൊഴിലാളികളുടെ വിസാ പ്രോഗ്രാമുകളുടെ സമഗ്രത ഉറപ്പിക്കുന്നതും വേണ്ടിയാണു പുതിയ വിസാ നിയമം എന്നറിയുന്നു.

വിസാ ചട്ടങ്ങൾ കടുപ്പിക്കാനൊരുങ്ങി ട്രംപ്; ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികൾ ബുദ്ധിമുട്ടും

അമേരിക്കയിലേയ്ക്കു H-1B വിസയിൽ ജോലിയ്ക്കു പോകുന്നവർക്കു ഭീഷണിയായി ട്രംപിന്റെ പുതിയ നിയമം വരുന്നെന്നു വോക്സ്.കോം പുറത്തു വിട്ട വാർത്ത. വൈറ്റ് ഹൗസിന്റെ പരിഗണനയിൽ ഇരിക്കുന്ന ‘നിയമപരമായ കുടിയേറ്റം നിയന്ത്രിക്കാനുള്ള’ നിയമമാണു ചോർന്നത്. അമേരിക്കക്കാരുടെ തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിനും വിദേശികളായ തൊഴിലാളികളുടെ വിസാ പ്രോഗ്രാമുകളുടെ സമഗ്രത ഉറപ്പിക്കുന്നതും വേണ്ടിയാണു പുതിയ വിസാ നിയമം എന്നറിയുന്നു.

തൊഴിലിനായും പഠനത്തിനായും അമേരിക്കയിലേയ്ക്കു പോകാൻ ഉദ്ദേശിക്കുന്നവരെ ഈ നിയമം സാരമായി ബാധിക്കും. ഹ്രസ്വസന്ദർശനത്തിനായി പോകാനുള്ളവർക്കും ബുദ്ധിമുട്ടുണ്ടാക്കും. വിസ ഉള്ളവരുടെ ജീവിതപങ്കാളിയ്ക്കും അമേരിക്കയിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന ഒബാമ സർക്കാരിന്റെ തീരുമാനം റദ്ദാക്കാനും തീരുമാനമുണ്ട്. ഇന്ത്യയിൽ നിന്നുമുള്ള 90% ഐ റ്റി തൊഴിലാളികളും H-1B വിസയിലാണു അമേരിക്കയിലേയ്ക്കു പോകുന്നത്.


ഹ്രസ്വസന്ദർശനത്തിനുള്ള L1 വിസ ഉപയോഗിക്കുന്നതു ഉയർന്ന നേതൃത്വങ്ങളിലുള്ളവരാണ്. ഓപ്ഷണൽ പ്രാക്റ്റിക്കൽ ട്രെയിനിങ്ങിനു പോകാനൊരുങ്ങുന്ന വിദ്യാർഥികൾക്കും പുതിയ നിയമം അവസരങ്ങൾ നഷ്ടപ്പെടുത്താൻ ഇടയാക്കും. അമേരിക്കയിലുള്ള 165918 ഇന്ത്യാക്കാരായ വിദ്യാർഥികളുടെ ഭാവിപരിപാടികളെ ട്രംപ് സർക്കാരിന്റെ വിസാ പരിഷ്ക്കരണം ബാധിക്കും. ചൈന കഴിഞ്ഞാൽ അമേരിക്കയിൽ ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്നതു ഇന്ത്യയിൽ നിന്നുമുള്ള വിദ്യാർഥികളാണ്.

Read More >>